ചക്കക്കുരു ഇതുപോലെ ചെയ്തു നോക്കൂ എത്ര തിന്നാലും മടുക്കൂല മക്കളെ; ടേസ്റ്റി ഹൽവ.!! | Chakka Kuru Halwa Recipe

Chakka Kuru Halwa Recipe : ചക്കയുടെ സീസണായാൽ അത് ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അധികമാരും ചിന്തിക്കാത്ത ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ ഹൽവയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.ചക്കക്കുരു ഉപയോഗിച്ച് ഹൽവ തയ്യാറാക്കാനായി ആദ്യം തന്നെ ചക്കക്കുരു തൊലി കളയാതെ ഒരു കുക്കറിലേക്ക് ഇടുക. അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് വിസിൽ അടിപ്പിച്ച് എടുക്കണം. കുക്കറിന്റെ വിസിൽ പൂർണമായും പോയി ചൂട് വിട്ട ശേഷം

ചക്കക്കുരു ഓരോന്നായി കയ്യെടുത്ത് അതിന്റെ തൊലി എളുപ്പത്തിൽ കളയാനായി സാധിക്കുന്നതാണ്. ചക്കക്കുരുവിന്റെ തോൽ നേരിട്ട് കത്തി ഉപയോഗിച്ച് ചുരണ്ടി കളയുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ഈ ഒരു രീതി ഉപയോഗിക്കുന്നത്.മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി ഈ ഒരു സമയത്ത് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ശർക്കര ആവശ്യത്തിന് വെള്ളം ഒഴിച്ച് പാനിയാക്കി മാറ്റിവെക്കുക. ചക്കക്കുരു തൊലികളഞ്ഞതും ശർക്കരപ്പാനിയും മിക്സിയുടെ ജാറിലേക്ക് ഇട്ട് അടിച്ചെടുക്കാം.

ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് മൂന്ന് ടേബിൾസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. അരച്ചുവെച്ച ചക്കക്കുരു ശർക്കര പേസ്റ്റ് അതിലേക്ക്ഇട്ട് നല്ലതുപോലെ ഇളക്കി കൊടുക്കുക. നന്നായി കുറുകി കട്ടിയായി വരുമ്പോൾ കുറച്ച് ഏലക്ക,പഞ്ചസാര കൂട്ടി പൊടിച്ചത് കൂടി അതിലേക്ക് ചേർത്ത് കൊടുക്കാം.ശേഷം കൈവിടാതെ നല്ലതുപോലെ ഹൽവ ഇളക്കി സെറ്റ് ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം ഒരു ബേക്കിംഗ് ട്രേ എടുത്ത് അതിന്റെ അടി ഭാഗത്ത് അല്പം നെയ്യ് തടവി കുറച്ച്

തേങ്ങാക്കൊത്ത് കൂടി ഇട്ട ശേഷം തയ്യാറാക്കി വെച്ച ഹൽവയുടെ മിക്സ് ഇട്ടു കൊടുക്കാവുന്നതാണ്. മുകളിൽ ഒട്ടും ബബിൾസ് വരാത്ത രീതിയിൽ ഹൽവ സെറ്റ് ചെയ്തു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഇത് സെറ്റ് ആകാനായി വയ്ക്കാം. ഇപ്പോൾ നല്ല രുചികരമായ ചക്കക്കുരു ഹൽവ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like