ഈ രുചി ഒരിക്കൽ അറിഞ്ഞാൽ പിന്നെ ഒരു ചക്കക്കുരുവും കളയില്ല.!! | Chakka Kuru Achar Easy Recipe

Chakka Kuru Achar Easy Recipe : ചക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് പല വിഭവങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ.എന്നാൽ ചക്കക്കുരു ഉപയോഗിച്ച് അച്ചാർ ഉണ്ടാക്കാൻ സാധിക്കുമെന്ന് പലർക്കും അറിയുന്നുണ്ടാകില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.ചക്കക്കുരു ഉപയോഗിച്ച് അച്ചാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ തൊലി കളഞ്ഞ് കനം കുറച്ച് അരിഞ്ഞെടുത്ത ചക്കക്കുരു, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില,

കടുക്, മുളക്, ഉലുവ, കായം, എണ്ണ, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, വിനാഗിരി ഇത്രയും സാധനങ്ങളാണ്.ചെറുതായി അരിഞ്ഞെടുത്ത ചക്കക്കുരു ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റി എടുക്കുക. ചക്കക്കുരു വല്ലാതെ ഉടഞ്ഞു പോകേണ്ട ആവശ്യമില്ല. അതിനുശേഷം അടി കട്ടിയുള്ള ഒരു പാൻ എടുത്ത് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോൾ ആവി കയറ്റിവെച്ച ചക്കക്കുരു അതിലിട്ട് ഒന്ന് വറുത്തെടുക്കാവുന്നതാണ്. അതേ എണ്ണയിലേക്ക് തന്നെ കടുകും,ഉലുവയും ഇട്ട് പൊട്ടിച്ചെടുക്കുക.

ശേഷം ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് നല്ലതുപോലെ വഴറ്റുക. അതിലേക്ക് എടുത്തുവച്ച പൊടികളെല്ലാം ചേർത്ത് പച്ചമണം പോകുന്നത് വരെ ഇളക്കണം. ഫ്രൈ ചെയ്തു വെച്ച ചക്കക്കുരു കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. പിന്നീട് വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത്

നല്ലതുപോലെ മിക്സ് ചെയ്തശേഷം സ്റ്റവ് ഓഫ്‌ ചെയ്യാവുന്നതാണ്. ഒന്ന് ചൂടാറി വന്നശേഷം എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ ചക്കക്കുരു അച്ചാർ സൂക്ഷിച്ച് വച്ച് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.ഈയൊരു രീതിയിൽ ചക്കക്കുരു ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് വെറുതെ കളയേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല വ്യത്യസ്ത രുചിയിലുള്ള ഒരു അച്ചാർ എന്ന രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

You might also like