അറബിക് കുത്തിന് പവർഫുൾ ചുവടുമായി പ്രിയ താരം ചൈതന്യ പ്രകാശ്. ഏറ്റെടുത്ത് ആരാധകർ.!!

മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ സുപരിചിതമായ നാമമാണ് ചൈതന്യ പ്രകാശ്. ടിക് ടോക്കിലൂടെയുള്ള ഹൃസ്വ വീഡിയോകളിലൂടെ നിരവധി ആരാധകരെ ആയിരുന്നു താരം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത്. ഇത്തരത്തിൽ ടിക്ടോക്കിലൂടെ താരം പങ്കുവെക്കുന്ന ഡാൻസ് വീഡിയോകളും മറ്റും ആരാധകർക്കിടയിൽ ഏറെ വൈറലാവുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ടിക്ടോക് അപ്ലിക്കേഷൻ ഇന്ത്യയിൽ നിരോധിച്ചതോടെ

ഇൻസ്റ്റഗ്രാം റീൽസിലൂടെ ഇവർ ആരാധകരുമായി വിശേഷങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളായ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായി ഇടപെടുന്ന താരം തന്റെ പുതിയ ഡാൻസ് വീഡിയോകൾ ആരാധകർക്കായി പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ഏകദേശം 13 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള താരം ഇത്തരത്തിൽ പങ്കുവെക്കുന്ന വീഡിയോകൾക്ക് മികച്ച രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്.

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാം റീൽസിലൂടെ താരം പങ്കുവച്ച ഡാൻസ് വീഡിയോയാണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ഇടം പിടിച്ചിട്ടുള്ളത്. ഇളയ ദളപതി വിജയ് നായകനായെത്തുന്ന ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലെ അറബിക് കുത്ത് എന്ന വൈറൽ ഗാനത്തിന് മനോഹരമായ ചുവടുകളുമായാണ് താരം എത്തിയിരിക്കുന്നത്. പലരും ഈ വൈറൽ ഗാനത്തിന് ചുവടുകളുമായി എത്തിയിരുന്നെങ്കിലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ രീതിയിലുള്ള പ്രകടനമാണ്

ചൈതന്യയുടെത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. രണ്ട് തരത്തിലുള്ള കോസ്റ്റ്യൂമുകളിലായെത്തി ഫുൾ എനർജിയിലുള്ള ഈ ഒരു ഡാൻസ് വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ഏകദേശം പത്ത് ലക്ഷത്തിൽ പരം ആളുകൾ കാണുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല തങ്ങളുടെ പ്രിയതാരത്തിന്റെ നൃത്ത വീഡിയോക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

You might also like