കാരറ്റ് ഇഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…ക്യാരറ്റ് കൊണ്ട് ഒരു അടിപൊളി ഈസി കേക്ക്

കാരറ്റ് എന്നത് വളരെ അധികം ഹെൽത്തി ആയിട്ടുള്ള ഒരു വെജിറ്റബിൾ ആണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. അതുകൊണ്ട് വളരെ സ്വാദിഷ്ടമായ വായ്യിൽ വെച്ചാൽ അലിഞ്ഞു പോകുന്ന പോലെ സോഫ്റ്റ് ആയി ഒരു ഡിഷ് തയാറാക്കി എടുത്താലോ ? അതാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. ഇതിനു ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.

  • ക്യാരറ്റ്
  • മുട്ട
  • മൈദ
  • പഞ്ചസാര
  • ബേക്കിങ് സോഡ

ആദ്യം നന്നായി കഴുകിയെടുത്ത ക്യാരറ്റ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഇതിൽ അരക്കപ്പ് വെള്ളവും ഒരു നുള്ള് ഉപ്പും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. ഇത് നന്നായി തണുത്തതിനു ശേഷം മിക്സിയില് രണ്ട് കോഴിമുട്ടയും, മൂന്ന് വലിയ സ്പൂൺ ഓയിലും ആവശ്യത്തിന് പഞ്ചസാരയും കാൽ ടീസ്പൂൺ വാനില എസ്സെൻസ് കൂടി ചേർത്തതിന് ശേഷം നന്നായി അരച്ചെടുക്കാം. മുക്കാൽ കപ്പ് മൈദ, മുക്കാൽ സ്പൂൺ ബേക്കിംഗ് പൗഡർ, കാൽ ടീസ്പൂൺ

ബേക്കിങ് സോഡയും ഒരു നുള്ള് ഉപ്പും ചേർത്ത് ഒരു അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചു എടുക്കാം. ഇതിലേക്ക് നേരത്തെ റെഡി ആക്കി വെച്ചിരിക്കുന്ന ക്യാരറ്റ് മിക്സ് ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിച്ചു കൊടുക്കാം. ഇതിലേക്ക് കുറച്ചു കാരറ്റ് ഗ്രേറ്റ് ചെയ്തതുകൂടി ചേർക്കുന്നത് നന്നായിരിക്കും. ഇനി ഇത് ഒരു ഇഡലി പാത്രത്തിൽ ഒഴിച്ച് തയാറാക്കി എടുക്കാം. കൂടുതൽ വിവരത്തിനു വീഡിയോ കാണുക. വളരെ എളുപ്പത്തിൽ തയാറാക്കിയെടുക്കാവുന്ന ഈ കേക്ക് നമ്മുക്ക് പരിചയപ്പെടുത്തിയത്, vedio Credit :Ladies planet By Ramshi

You might also like