പാലും മൈദയും കൊണ്ട് വളരെ വ്യത്യസ്തമായ സ്വാദിഷ്ടമായ ഒരു പുഡ്ഡിംഗ് 😍😍 അഞ്ച് മിനിറ്റിനുള്ളിൽ റെഡിയാക്കാം 😋👌

പാലും മൈദയും ഉപയോഗിച്ചുകൊണ്ട് പുഡിങ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കാണുമ്പോൾ കാരമൽ പുഡിങ് പോലെ തോന്നുമെങ്കിലും മുട്ട ഇതിനായി നമ്മൾ ഉപയോഗിക്കുന്നില്ല. വളരെ സ്വാദിഷ്ടമായ ഈ ഒരു പുഡിങ് അഞ്ചുമിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കുന്നതാണ്. ഇതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി ന് ശേഷം അതിലേക്ക് ഒരു മൂന്ന് ടേബിൾ സ്പൂൺ ബട്ടർ

ചേർത്ത് കൊടുക്കുക. ബട്ടർ അല്ലെങ്കിൽ നെയ് ചേർത്താലും മതിയാകും. ബട്ടർ ഒന്നു മെൽറ്റ് ആയി വരുന്ന സമയത്ത് ഇതിലേക്ക് നമുക്ക് രണ്ട് ടേബിൾ സ്പൂൺ മൈദ ചേർത്ത കൊടുക്കാവുന്നതാണ്. മൈദയും ബട്ടറും നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം മൈദയുടെ പച്ച ചുവ മാറുന്നതുവരെ നല്ലതുപോലെ ഒന്നിളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇതിൽ നിന്നും നല്ലൊരു മണം വരാൻ

തുടങ്ങുമ്പോൾ ഒരു കപ്പ് പാല് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഒട്ടും കട്ടിയില്ലാത്ത രീതിയിൽ നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. പുഡിങ് സെറ്റ് ചെയ്യാൻ ആവശ്യമായ ട്രെയിൽ കുറച്ച് ബട്ടർ പുരട്ടിയ ശേഷം ഇവ അതിലേക്ക് ഒഴിച്ച് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു ബൗളിലേക്ക് അര ടീ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് അതിലേയ്ക്ക് അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക.

മൈദ കൊണ്ട് വ്യത്യസ്തമായ രീതിയിൽ പുഡിംഗ് ഉണ്ടാക്കുന്നതിനായി മുഴുവൻ വിശദ വിവരങ്ങൾക്കായി വീഡിയോ കാണം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു.
ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..

You might also like