
പഞ്ഞിപോലെ സോഫ്റ്റ് ആയ നുറുക്കുഗോതമ്പ് പാലപ്പം 😍😍 വളരെ എളുപ്പത്തിൽ തയ്യാറാക്കാം.!! ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചു കാണില്ല 👌👌| Broken Wheat Palappam

Broken Wheat Palappam : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നുറുക്ക് ഗോതമ്പ്. സാധാരണ കഞ്ഞി ഉണ്ടാക്കാനും ഉപ്പുമാവ് ഉണ്ടാക്കാനുമാണ് നമ്മൾ ഇത് ഉപയോഗിക്കുന്നത്. എന്നാൽ വളരെ പെട്ടെന്ന് ഈസിയായി വെറും മൂന്നു മണിക്കൂർ കൊണ്ട് നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് നല്ല പഞ്ഞി പോലെയുള്ള പാലപ്പം നമുക്ക് തയ്യാറാക്കി എടുക്കാം.
സാധാരണ അപ്പത്തിന് എടുക്കുന്ന ചേരുവകൾ തന്നെ ഉപയോഗിച്ചുകൊണ്ടാണ് ഈ പാലപ്പം ഉണ്ടാക്കുന്നത് എന്നതുകൊണ്ടു തന്നെ എല്ലാവർക്കും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു പ്രഭാത ഭക്ഷണം കൂടിയാണ് ഇത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ആവശ്യത്തിനുള്ള നുറുക്ക് ഗോതമ്പ് ഒരു പാത്രത്തിലേക്ക് എടുക്കുക. ഒരു ഗ്ലാസ് നുറുക്ക് ഗോതമ്പ് ഒരു പാത്രത്തിൽ എടുത്തശേഷം നന്നായി ഇതൊന്ന് കഴുകി

എടുക്കാം. അതിനുശേഷം വെള്ളം കളഞ്ഞ് പിഴിഞ്ഞ് എടുത്ത് കുതിരാനായി വയ്ക്കാം. കുതിരാൻ വെക്കുമ്പോൾ അപ്പത്തിന് വേണ്ട ചേരുവകൾ എല്ലാം ചേർത്ത് കുതിരാൻ വയ്ക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ അപ്പം ഉണ്ടാക്കിയെടുക്കുവാനും അതുപോലെ അപ്പത്തിന് മൃദുത്വം ഉണ്ടാകുന്നതിനും സഹായിക്കും. രണ്ട് ടീസ്പൂൺ ചോറ്, ആവശ്യത്തിന് തേങ്ങ, അര ടീസ്പൂൺ പഞ്ചസാര
എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കാം. തേങ്ങ എടുക്കുമ്പോൾ നുറുക്ക് ഗോതമ്പ് എടുത്ത അതേ പാത്രത്തിൽ തന്നെയാണ് എടുക്കുന്നത് എങ്കിൽ അരക്കപ്പ് തേങ്ങ മതിയാകും. ഇനി എങ്ങനെയാണ് അപ്പം തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. credit :