എന്റെ ഈശ്വരാ..😳😳 4 കഷ്ണം ബ്രഡ് കൊണ്ടുള്ള ഈ ട്രിക് ഇത്രേം നാൾ ആയിട്ടും അറിയാതെ പോയല്ലോ?👌👌

പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വെറും 4 കഷ്ണം ബ്രെഡ്‌ കൊണ്ട് അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.? പുറത്തു നല്ല മഴയുള്ളപ്പോൾ ചൂടുകട്ടൻ ചായക്കൊപ്പം അൽപ്പം എരിവുള്ള പെട്ടെന്ന് റെഡി ആകാവുന്ന ഈ സ്നാക്ക് കൂടിയുണ്ടെകിൽ അടിപൊളിയാണ്.വീട്ടിൽ എപ്പഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം.

4 കഷ്ണം ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയുടെ ജാറിലേക്കിടാം. അതിലേക്ക് 2 സ്പൂൺ മുളകുപൊടിയും ഒരു സ്പൂൺ മഞ്ഞൾപൊടിയും കുറച്ചു വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കാം. ഇത് ഒരു ബൗളിലേക്ക് മാറ്റം. അതിലേക്ക് മുക്കാൽ കപ്പ് അരിപ്പൊടി, അൽപ്പം ചെറിയജീരകം, ആവശ്യമെങ്കിൽ കറുത്ത എള്ള് എന്നിവയും ചേർക്കാം. കുറച്ച് ഓയിലും ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് ചപ്പാത്തിമാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കാം.

സേവനാഴിയിൽ സ്റ്റാർ ഷേപ്പിലുള്ള അച്ച് ഇട്ട് എണ്ണ പുരട്ടിവെക്കാം. ഒരു സ്റ്റീൽ പത്രത്തിന്റെ മുകൾ ഭഗത് എന്ന പുരട്ടിയ ശേഷം മാവ് ചുറ്റിച്ച് റൗണ്ട് ഷേപ്പിൽ മുറുക്ക് ഉണ്ടാക്കാം. തിളച്ച്‌ വരുന്ന എണ്ണയിലേക്ക് ഇത് ഇട്ടുകൊടുത്ത്‌ വറുത്തു കോരിയെടുക്കാം. വലുപ്പം ആവശ്യത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. നീളൻ നുറുക്കുകളും ഇതുപോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഒന്ന് ട്രൈ ചെയ്തു നോക്കൂ. ബേക്കറിയിൽ നിന്നും വാങ്ങുന്നതിൽനേക്കാൾ അടിപൊളി ടേസ്റ്റിൽ ബ്രെഡ് കൊണ്ട് നുറുക്ക്. ബ്രെഡ് ആണെന്ന് ആരും പറയുകയേ ഇല്ല. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like