ബ്രെഡും മുട്ടയും റവയും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ …ഇതുവരെ രുചിച്ചിട്ടില്ലാത്ത ഒരു അടിപൊളി വിഭവം..

English English Malayalam Malayalam

നമ്മുടെ വീട്ടിൽ എല്ലാം എന്നും ഉണ്ടാകുന്ന സാധനങ്ങളാണ് റവയും മുട്ടയും ബ്രെഡും എല്ലാം. ഇങ്ങനെ ഇത്തരം സാധനങ്ങൾ കൊണ്ട് ഒരു ഈവനിംഗ് സ്നാക്ക് തയാറാക്കിയാലോ..വളരെ ഈസി ആയി തയാറാക്കാവുന്ന ഈ വിഭവം എങ്ങനെ ചെയ്തെടുക്കാം എന്ന് നോക്കിയാലോ.. ആവശ്യമായ സാധനങ്ങൾ

  • ബ്രഡ്
  • മുട്ട
  • റവ
  • പാൽ

ഇത് തയാറാക്കാനായി ആവശ്യമായ ബ്രഡ് മിക്‌സിയിൽ പൊടിച്ചെടുത്ത് മാറ്റിവെക്കാം അതിനു ശേഷം മിക്സിയിലേക്ക് മൂന്ന് കോഴിമുട്ടയും മധുരത്തിന് ആവശ്യമായ പഞ്ചസാരയും അര ടീസ്പൂൺ വാനില എസ്സെൻസ് കൂടി ചേർത്ത നന്നായി അടിച്ചെടുക്കാം. മുട്ടയുടെ മണം മാറാൻ വേണ്ടിയാണു എസ്സെൻസ് ചേർത്തുകൊടുക്കുന്നത്. ഇങ്ങനെ തയാറാക്കിയ മിക്സ് ബ്രഡ് പൊടിയിലേക്ക് ചേർത്ത് അര കപ്പ് റവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കാം.

ഇതിലേക്കു അര ടീസ്പൂൺ ബേക്കിംഗ് പൗഡർ കൂടി ചേർത്ത് നന്നായി യോജിപ്പിക്കച്ചെടുക്കാം. അതിനുശേഷം അര കപ്പ് പാലു കൂടി ചേർത്ത് ഒന്ന് ലൂസ് ആക്കി എടുക്കാം. ഇനി ഒരു പാത്രത്തിൽ അൽപ്പം നെയ്യ് തടവി അതിലേക്ക് ഇത് ഒഴിച്ച് 15 മിനിറ്റോളം നന്നായി ആവിയിൽ വേവിച്ചെടുക്കാം. പകുതി വേവാകുമ്പോൾ മുകളിൽ നട്സ് വെച്ച് അലങ്കരിക്കാം. കൂടുതൽ വിവരത്തിനു വീഡിയോ മുഴുവനായി കാണാനും ഷെയർ ചെയ്യാനും മറക്കല്ലേ…vedio credit : Ladies planet By Ramshi.

You might also like