ഒരു തവിയിൽ മാവ് ഇങ്ങിനെയൊന്നു കോരിയൊഴിച്ചു നോക്കൂ.. നാലുമണി കട്ടനൊപ്പം പൊളിയാണ് 😋👌 boondi mixture recipe

ചായക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാൻ കഴിയുന്ന നല്ല കറുമുറു സ്നാക്ക് ആണ് ഇന്ന് നമ്മൾ തയ്യാറാക്കിയെടുക്കുന്നത്. പല രീതിയിൽ നമ്മൾ മിക്സ്ചർ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവും. എന്നാൽ ഈ രീതിയിൽ റെഡി ആക്കാൻ വെറും 5 മിനിറ്റു തന്നെ ധാരാളം. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം മതി തയ്യാറാക്കാൻ. ഈ രീതിയിൽ ഒരു തവണ ചെയ്തു നോക്കൂ കൊതിയോടെ എല്ലാവരും

കഴിക്കുമെന്നതിൽ സംശയമില്ല. എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ ഒരു ബൗളിലേക്ക് വലിയ കപ്പ് കടലമാവ് അരിച്ചെടുക്കണം. അതിലേക്ക് 2 സ്പൂൺ അരിപ്പൊടി കൂടി ചേർക്കണം. പുട്ടിന്റെയോ ഇടിയപ്പത്തിന്റെയോ പൊടി ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പും കളറിന് അൽപ്പം മഞ്ഞൾപൊടിയും ചേർക്കാവുന്നതാണ്. ശേഷം ആവശ്യാനുസരണം കുറേശ്ശേ ആയി ഒഴിച്ച് കൊടുത്ത് മിക്സ് ചെയ്തെടുക്കണം.

കട്ടകളില്ലാതെ നന്നായി ഇളക്കി ദോശ മാവ് പരുവത്തിൽ കലക്കിയെടുക്കാം. ഒരു നുള്ള് ബേക്കിംഗ് സോഡാ ചേർത്ത് മാറ്റിവെക്കാം. ശേഷം ഒരു പാൻ ചൂടായിവരുമ്പോൾ എണ്ണയൊഴിച്ചു കൊടുക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ഒരു കൈയിലിൽ നിറച്ചെടുത്ത ശേഷം ഗ്രേറ്ററിനു മുകളിലായി ഒഴിച്ച് കൊടുക്കാം. നേരിട്ട് എണ്ണയിലേകിട്ടു കുറഞ്ഞ വറുത്തെടുക്കാം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഒന്ന് ട്രൈ ചെയ്തു നോക്കൂ..അടിപൊളി ടേസ്റ്റിൽ കറുമുറു മിക്സ്ചർ. നാലുമണി കട്ടനൊപ്പം പൊളിയാണ്. തീർച്ചയായും നോക്കണേ.. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like