സോഷ്യൽ മീഡിയ കൈയ്യടക്കി ആലീസിൻ്റെ വിവാഹസാരി..ബ്ലൗസിലെ സർപ്രൈസിൽ ഞെട്ടി ആലീസും.. പീകോക്ക് സാരിയിൽ സിമ്പിൾ ലുക്ക് താരത്തെ കാണാൻ അതീവ സുന്ദരി എന്ന് ആരാധകരും

മലയാളികളുടെ പ്രിയ താരമായ ആലിസ് ക്രിസ്റ്റിയുടെ വിവാഹം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇന്നായിരുന്നു താരത്തിൻ്റെ വിവാഹം. ഒരു മാസം മുൻപ് തന്നെ തുടങ്ങിയ ആഘോഷങ്ങൾക്ക് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. താരത്തിൻ്റെ വെഡിങ് ഗൗൺ പരിചയപ്പെടുത്തിക്കൊണ്ട് താരം തന്നെ ചെയ്ത വീഡിയോ വൈറൽ ആയിരുന്നു അന്ന് തൊട്ടെ ആലീസിൻ്റെ വിവാഹസാരി കാണാനുള്ള വെയ്റ്റിംഗിൽ ആയിരുന്നു ആരാധകർ.

വിവാഹ സാരിയിൽ സ്പെഷൽ ആയി എന്തെങ്കിലും വേണമെന്നതായിരുന്നു ആലീസിൻ്റെ ആഗ്രഹം. പക്ഷെ സാരിക്കു പകരം ബ്ലൗസിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വിവാഹസാരിയിലെ സ്ഥിരം കളർ ആയ ചുമപ്പും മെറൂൺ കളറുകൾക്ക് പകരം പീകോക്ക് നീലയും പച്ചയും ചേർന്ന കളറാണ് താരത്തിൻ്റെ മന്ത്രകോടിക്ക്. സിമ്പിൾ ആയ സാരിക്ക് ഹെവി ലുക്കിലാണ് ബ്ലൗസ് ചെയ്തിരിക്കുന്നത്. ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത് കൊച്ചിയിലെ കാക്കനാട്ടുള്ള ചിക് ഡിസൈനർ ബോട്ടിക് ആണ്.  ആലീസിന് ഏറ്റവും

ഇഷ്ടമുള്ള നിറമാണ് പീകോക്ക് ഗ്രീനും പീകോക്ക് ബ്ലൂവും ഈ  രണ്ട് കളർ തമ്മിൽ ചേർന്നിട്ടാണ് വിവാഹസാരി.  തികച്ചും താരത്തിനു പോലും സർപ്രൈസ് ഒരുക്കിയാണ് ബ്ലൗസ് നൽകിയിരിക്കുന്നത്. ഫുൾ ബീറ്റ്സ് വർക്ക് ചെയ്തിരുന്ന ബ്ലൗസിന് പുറംഭാഗത്ത് നെറ്റ് മെറ്റീരിയലിൽ കൊണ്ടാണ് തൈച്ചിരിക്കുന്നത് ഇവിടെ ഗ്ലിറ്റർ ലുക്കിൽ ആലീസിന്റയും സജിൻ്റെയും പേരുകൾ എഴുതി  ചേർത്തിട്ടുണ്ട്. റൈറ്റ് സൈഡിലായി

ത്രഡ് ആൻഡ് ബീഡ്സ് വർക്ക് വെച്ച്  മയിലിനെ അലങ്കരിച്ചത്തിനൊപ്പം മയിൽപ്പീലി കൂടി ചേർത്തപ്പോൾ ബ്ലൗസിന് ഭംഗി ഇരട്ടിയായി . സിമ്പിൾ ലുക്കിൽ അതീവ സുന്ദരിയായ ആണ് താരം റിസ്ക്പ്ഷന് എത്തിയത്. പീകോക്ക് ഗ്രീൻ കുർത്തയും വെള്ള മുണ്ടുമാണ് സജിൻ്റെ വേഷം. വിവാഹത്തേക്കാൾ കൂടുതൽ  ഭംഗി വിവാഹ റിസപ്ഷനിൽ എത്തിയതാണന്നണ് ആരാധകരുടെ വാദം. എന്തായാലും ഇതിനകം തന്നെ താരത്തിൻ്റെ വിവാഹസാരി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.

Rate this post
You might also like