നടി ബിന്ദു പണിക്കരുടെ സഹോദരൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു.! പ്രാർത്ഥനയോടെ കുടുംബം.! തേങ്ങലടക്കാനാകാതെ ബിന്ദു പണിക്കരും കല്യാണിയും.|Bindu Panicker’s brother death news.

നടി ബിന്ദു പണിക്കരുടെ സഹോദരന്റെ അകാലവിയോഗവർത്തയാണ് ഇപ്പോൾ പ്രേക്ഷകരിലേക്കത്തുന്നത്. ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് ഭീകരമായ പരുക്കേറ്റിരുന്ന ബാബുരാജ് കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിൽ തന്നെയായിരുന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന ബാബുരാജ് ജോലി കഴിഞ്ഞ് മടങ്ങവേ വരാപ്പുഴ പാലത്തിൽ വെച്ച് വണ്ടിയിടിച്ച് അപകടത്തിൽ പെടുകയായിരുന്നു. ഉടനടി അടുത്ത ആശുപത്രിയിലേക്കത്തിച്ചെങ്കിലും

ജീവൻ രക്ഷിക്കാനായില്ല. കൊച്ചി തുറമുഖ തൊഴിലാളി യൂണിയൻ ഓർഗനൈസിംഗ് സെക്രട്ടറിയും എച്ച് എം എസ് മുൻ ജില്ല പ്രസിഡന്റുമാണ് ബാബുരാജ്. ഭാര്യ- സ്മിത പി നായർ സംഗീത അധ്യാപികയാണ്. മകൻ ശബരീനാഥ്. സംസ്കാരം ഇന്ന് ചേരാനല്ലൂർ വിഷ്ണുപുരം ശ്മശാനത്തിൽ വെച്ച് നടക്കും. വടകര ദാമോദരന്റെയും നീനാമ്മയുടേയും മകനാണ് അന്തരിച്ച ബാബുരാജ്. ആർട്ടിസ്റ്റ് അജയനാണ് സഹോദരൻ. 52 വയസായിരുന്നു ബാബുരാജിന്. സഹോദരന്റെ അകലവിയോഗത്തിൽ ഏറെ

ദുഃഖാർത്തയായാണ് ബിന്ദു പണിക്കരെ കാണുന്നത്. ചടങ്ങുകളുടെ ദൃശ്യങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സഹോദരന്റെ മൃതദേഹത്തിനരികിൽ നിൽക്കുന്ന പ്രിയതാരത്തെയാണ് പ്രേക്ഷകർ കാണുന്നത്. മകൾ കല്യാണിയെയും ദൃശ്യങ്ങളിൽ കാണാം. അതേ സമയം കുടുംബാംഗങ്ങളെല്ലാം ബാബുരാജിന്റെ വിയോഗത്തിൽ ഏറെ വിഷമത്തിലാണ്. അപ്രതീക്ഷിത പ്രതിസന്ധിയിൽ

അതിജീവനത്തിനുള്ള കരുത്തില്ലാതെ തളരുകയാണ് കുടുംബം. വർഷങ്ങളായി അഭിനയരംഗത്തുള്ള താരമാണ് നടി ബിന്ദു പണിക്കർ. താരത്തിന്റെ കുടുംബജീവിതവും മുന്നേ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. നടൻ സായ് കുമാറുമായുള്ള ദാമ്പത്യം പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ മരണമടഞ്ഞ ബാബുരാജിനെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും നിറയുകയാണ്. ഈ നഷ്ടം മറികടക്കാൻ കുടുംബത്തിന് കഴിയട്ടെ എന്നാണ് പ്രേക്ഷകർ പ്രാർത്ഥിക്കുന്നത്.Bindu Panicker’ s brother death news.

You might also like