ഇത്തവണ ബിഗ്ഗ്‌ബോസ് അടിപൊളി!!! വേറിട്ട പതിനേഴ് മുഖങ്ങൾ!! അഭിനേത്രി, ഫോട്ടോഗ്രാഫർ തുടങ്ങി ലെസ്ബിയൻ വരെ!!! റിയാലിറ്റി ഷോയിൽ നിന്ന് ഇറങ്ങിപ്പോന്ന ചരിത്രമുള്ള ലക്ഷ്മിപ്രിയയും

മലയാളം ടെലിവിഷൻ കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ്ഗ്‌ബോസ് മലയാളം. ഷോയുടെ നാലാം പതിപ്പ് ആരംഭിക്കുന്നുവെന്ന വാർത്ത മാസങ്ങൾക്ക് മുമ്പ് തന്നെ ഫാൻസ്‌ പേജുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. കാത്തിരിപ്പിനെല്ലാമൊടുവിൽ ലോഞ്ച് എപ്പിസോഡ് ചാനൽ പ്രക്ഷേപണം ചെയ്തു. മുംബൈയിലാണ് ഇത്തവണ ബിഗ്‌ബോസ് വീട്. അതിവിശാലമായ സെറ്റാണ് ബിഗ്ഗ്‌ബോസ് ഷോയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. വിവിധ രംഗങ്ങളിൽ നിന്നുള്ള പതിനേഴ് വേറിട്ട മുഖങ്ങളാണ് വലതുകാൽ വെച്ച്‌ ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് കയറിയത്. ടെലിവിഷൻ താരം

നവീൻ അറക്കലായിരുന്നു ബിഗ്ഗ്‌ബോസ് വീട്ടിലേക്ക് ഇത്തവണ ആദ്യം കാലുകുത്തിയത്. ഒട്ടനവധി സീരിയലുകളിൽ അഭിനയിച്ച നവീൻ സ്റ്റാർ മാജിക്ക് ഷോയിലും തിളങ്ങിയിരുന്നു. ഫിറ്റ്നസിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ആളാണ് നവീൻ. സീരിയൽ രംഗത്ത് നിന്നും നടൻ റോൻസൺ വിൻസന്റും ബിഗ്ഗ്‌ബോസ്സിൽ എത്തിയിട്ടുണ്ട്. കോമഡി സ്റ്റാർസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ കുട്ടി അഖിലാണ് ബിഗ്ഗ്‌ബോസിലെ മറ്റൊരു മത്സരാർത്ഥി. കോമഡി സ്റ്റാർസ് വിജയി കൂടിയായ അഖിൽ വക്കീൽ ഗുമസ്ഥൻ ജോലി ഉപേക്ഷിച്ചാണ് കോമഡി വേദിയിലെത്തിയത്.

ഫാഷൻ ഫോട്ടോഗ്രാഫർ ഡെയ്‌സി ഡേവിഡ് ബിഗ്ഗ്ബോസ്സിൽ മിന്നും പ്രകടനം കാഴ്ചവെക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. നടി ലക്ഷ്മിപ്രിയ ബിഗ്ഗ്‌ബോസിലെത്തിയത് പ്രേക്ഷകരെ ഒട്ടും തന്നെ അതിശയിപ്പിച്ചിട്ടില്ല. സാധ്യതാപട്ടികകളിൽ എല്ലായിടത്തും ലക്ഷ്മിയുടെ പേരുണ്ടായിരുന്നു. മുമ്പ് പല റിയാലിറ്റി ഷോകളിൽ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോന്നയാൾ കൂടിയാണ് ലക്ഷ്മി എന്നത് പ്രേക്ഷകരെ അൽപ്പമെങ്കിലും കൗതുകത്തിൽ ആഴ്ത്തുന്നുണ്ട്. ആൻഡ്രോയ്‌സ് കുഞ്ഞപ്പനിലെ ആൻഡ്രോയ്ഡ് ആരെന്ന് പ്രേക്ഷകലോകം തിരിച്ചറിഞ്ഞത് ഏറെ വൈകിയാണെങ്കിലും നടൻ സൂരജ്

തേലക്കാട് അതിനുമുമ്പും ശേഷവും പ്രേക്ഷകർക്ക് ഒരേപോലെ പ്രിയങ്കരനാണ്. സൂരജ് ബിഗ്ഗ്‌ബോസ്സിൽ എത്തുന്നത് പ്രേക്ഷകരെ ഏറെ സന്തോഷിപ്പിക്കുന്നു. ആരും പ്രവചിക്കാതെ പോയ ഒരു പേരാണ് ശാലിനി നായർ. അവതാരകയായ ശാലിനി കഴിഞ്ഞ സീസണിലെ സൂര്യയുടെ പിന്തുടർച്ചക്കാരിയെന്ന് പ്രേക്ഷകർ ഉറപ്പിച്ചുകഴിഞ്ഞു. പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച ജാസ്മിൻ മൂസ ബിഗ്ഗ്‌ബോസിന്റെ നാലാം പതിപ്പിൽ മത്സരാർത്ഥിയാവുകയാണ്. സിനിമയിലും സീരിയലിലും തിളങ്ങുന്ന ധന്യ മേരി വർഗീസ് അഭിനേത്രിയും നർത്തകിയും എന്ന ലേബലിലാണ് ഷോയിലെത്തിയത്.

വാനമ്പാടി എന്ന ഹിറ്റ്‌ പരമ്പരയിലെ പദ്മിനിയെ ഇനിയും ടെലിവിഷൻ പ്രേക്ഷകർ മറന്നുകാണില്ല. പദ്മിനിയുടെ വില്ലത്തരങ്ങൾ മാറ്റിവെച്ച് സുചിത്ര നായർ ആരെന്ന് ബിഗ്ഗ്‌ബോസ് ഷോയിലൂടെ നമുക്ക് കാണാം. നിരവധി ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും ഡെയർ ദ ഫിയർ ഷോയിലൂടെയും പിന്നെ കാണാക്കണ്മണി എന്ന പരമ്പരയിലൂടെയും മലയാളം ടെലിവിഷൻ പ്രേക്ഷകർക്കരികിലെത്തിയ ദിൽഷ പ്രസന്നൻ ബിഗ്ഗ്‌ബോസ്സിലൂടെ വീണ്ടും തിരിച്ചെത്തുകയാണ്. നമ്മൾ മലയാളികൾ ഒരു വിദേശി വനിതയെ മലയാളം പഠിപ്പിച്ചു, അവർ ഒരുപക്ഷേ നമ്മളിൽ പലരേക്കാളും നന്നായി

മലയാളം സംസാരിച്ചു, ഇപ്പോൾ തിരിച്ച് അവർ നമ്മളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. സോഷ്യൽ മീഡിയ വൈറൽ താരം അപർണ മൾബറി ബിഗ്ഗ്‌ബോസിലെത്തുന്നത് മലയാളികൾക്ക് ഒരു സന്തോഷവാർത്ത തന്നെയാണ്. അപർണ ഷോയിലെത്തുമ്പോൾ വീട്ടിൽ കൗതുകത്തോടെയുള്ളത് തന്റെ ഭാര്യയാണെന്ന് മോഹൻലാലിനോട് പറയുന്നത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുകയാണ്. ഇത്തവണ ബിഗ്ഗ്‌ബോസ്സിൽ സംഗീതമഴ പെയ്യിക്കുന്നത് ബെച്ചീക്കയാണ്. ബ്ലെസി എന്ന ബെച്ചീക്ക സോഷ്യൽ മീഡിയക്ക് സുപരിചിതനാണ്. ബിഗ്ഗ്‌ബോസ് മലയാളത്തിൽ മാജിക്കിന്റെ

ചലനം സൃഷ്ടിച്ച് അശ്വിൻ വിജയ് എത്തുമ്പോൾ മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാൻ ഡോക്ടറും ആക്ടറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോക്ടർ റോബിൻ രാധാകൃഷ്ണനുമെത്തുന്നു. മോഡലും നടിയുമൊക്കെയായ ജാനകി സുധീർ ബിഗ്ഗ്‌ബോസ് ഷോയിലെത്തുന്നത് പല പ്രെഡിക്ഷൻ ലിസ്റ്റുകളെയും ശരിവെച്ചുകൊണ്ടാണ്. മിസ്സ്‌ കേരള ഫൈനലിസ്റ്റും മോഡലുമായ നിമിഷയുടെ പേര് കൂടി ചേർക്കപ്പെട്ടാൽ ഇത്തവണത്തെ ബിഗ്ഗ്‌ബോസ് മത്സരാർത്ഥികളുടെ ലിസ്റ്റ് പൂർണ്ണം. ഇനി ആരൊക്കെയാണ് വൈൽഡ് കാർഡ് എൻട്രി വഴി ഷോയിലെത്തുക എന്നത് കാത്തിരുന്നു തന്നെ കാണണം.

You might also like