എനിക്ക് കുറച്ച് സമാധാനം വേണം; ഉടനെയൊന്നും ഒരു തിരിച്ചുവരവ് ഉണ്ടാകില്ല; ഭാവനയുടെ വാക്കുകൾ വൈറൽ ആകുന്നു

നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ഭാവന. കാർത്തിക എന്നാണ് യഥാർത്ഥ പേരെങ്കിലും സിനിമയിലെത്തിയപ്പോൾ താരം ഭാവന ബാലചന്ദ്രൻ എന്ന് പേര് മാറ്റി എഴുതുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടിയാണ് ഭാവന.

വ്യക്തി ജീവിതത്തിൽ വളരെയധികം പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കാൻ താരം ആഗ്രഹിച്ചിരുന്നില്ല. അതിന്റെ ഫലമാണ് വിവാഹശേഷവും താരം സിനിമാ മേഖലയിൽ നിറഞ്ഞു നിൽക്കുന്നത്. കന്നട സിനിമാ നിർമ്മാതാവായ നവീനെയാണ് ഭാവന വിവാഹം കഴിച്ചത്. റോമിയോ എന്ന ചിത്രത്തിന് ഇടയിൽ വച്ച് പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാകുകയും അത് വിവാഹത്തിലേക്ക്

വഴിവയ്ക്കുകയും ആയിരുന്നു. സമൂഹമാധ്യമങ്ങളിൽ മറ്റും താരം സജീവസാന്നിധ്യമാണ്. പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോൺ എന്ന ചിത്രത്തിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മലയാള സിനിമയിൽ നിന്ന് വളരെ നീണ്ട ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. പലപ്പോഴും എന്നാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത് എന്ന് ചോദിച്ചിട്ടുണ്ട് എങ്കിലും അപ്പോഴൊന്നും താരം വ്യക്തമായ ഒരു മറുപടിയുമായി

രംഗത്തെത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ താരം ഒരു അഭിമുഖത്തിലാണ് തൻറെ മനസ്സ് തുറന്നിരിക്കുന്നത്. മനപൂർവ്വം മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെന്നും അടുത്തൊന്നും മലയാള സിനിമയിലേക്ക് തിരികെ വരുന്നതിനെപ്പറ്റി താൻ ചിന്തിക്കുന്നില്ലെന്നും ആണ് താരം പറഞ്ഞിരിക്കുന്നത്. ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത് തൻറെ മനസ്സമാധാനത്തിനു വേണ്ടി ആണെന്നും കന്നട സിനിമയിൽ സജീവമാകാൻ ചിന്തിക്കുകയാണെന്നാണ് ഭാവന പറഞ്ഞിരിക്കുന്നത്. പ്രിയപ്പെട്ട നടിയുടെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകർക്ക് അല്പം വിഷമം ഉളവാക്കുന്നതാണ് താരത്തിന്റെ വാക്കുകൾ.

You might also like