തന്റെ ഫിറ്റ്നസ് മാനേജറുമൊത്ത് പുതിയ ചലഞ്ചുമായി നടി ഭാവന 😍👌ഇത് കൊള്ളാമല്ലോ എന്ന് ആരാധകരും.!!

മലയാള സിനിമാ ലോകത്ത് തന്റെതായ അഭിനയ പാടവം കൊണ്ട് എന്നും മുന്നിട്ടുനിൽക്കുന്ന അഭിനേത്രികളിൽ ഒരാളാണ് ഭാവന.. മലയാളത്തിന് പുറമേ തമിഴ് കന്നഡ സിനിമകളിലും താരം തന്റെ അഭിനയ മുദ്ര പതിപ്പിച്ചിട്ടുണ്ട്. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെയാണ് ഭാവന സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാള സിനിമാലോകത്തെ ഗ്ലാമറസ് നായികമാരിൽ ഒരാളായി ഇവർ മാറുകയായും മാത്രമല്ല

നിരവധി അവാർഡുകളും തന്റെ മികച്ച അഭിനയ വൈഭവത്തിന് ചുരുങ്ങിയ കാലംകൊണ്ട് താരം നേടിയെടുത്തിട്ടുണ്ട്. എന്നാൽ പിന്നീട് മലയാള സിനിമാ ലോകത്ത് നിന്നും വിട്ടു നിന്ന താരം കന്നഡ സിനിമാതാരമായ നവീനിനെയാണ് ജീവിതപങ്കാളിയായി സ്വീകരിച്ചത് സിനിമാ പ്രേക്ഷകർ ആഘോഷമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈയൊരു താര വിവാഹത്തിന് ശേഷം മലയാള സിനിമകളിൽ ഒന്നും ഇവർ മുഖം കാണിച്ചിരുന്നില്ല. ഇക്കാലയളവിൽ കന്നഡയിൽ താരം സജീവമാവുകയും നിരവധി

കന്നഡ സിനിമകളിൽ തിളങ്ങുകയും ചെയ്യുകയായിരുന്നു. ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയകളിൽ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഇവർ പലപ്പോഴും പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ഫിറ്റ്നസ് ചലഞ്ച് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഒരുപോലെ ഇടം പിടിച്ചിരിക്കുന്നത്. പലവിധത്തിലുള്ള ചലഞ്ചുകളുമായി സെലിബ്രിറ്റികൾ അടക്കം പലരും എത്താറുണ്ടെങ്കിലും തന്റെ ഫിറ്റ്നസ് മാനേജറായ

Maruthi Nanjundappa യുമായുള്ള ഈയൊരു റീൽസ് വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. ഇടത്തെ കാലിൽ നിന്നു കൊണ്ട് നിലത്ത് തൊടാതെ വലത്തേ കാലിൽ സോക്സ് ധരിക്കുകയും ശേഷം ഷൂസ് ധരിക്കുകയും ചെയ്യുന്ന ഈയൊരു ചലഞ്ച് താരത്തിന്റെ ഫിറ്റ്നസ് മാനേജറായ Maruthi Nanjundappa യാണ് തന്റെ ഇൻസ്റ്റഗ്രാം വഴി പങ്കു വച്ചിട്ടുള്ളത്. ഈയൊരു വീഡിയോ നിമിഷനേരം കൊണ്ട് വൈറലായതോടെ, നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.

You might also like