“പോരാട്ടത്തിന്റെ പെൺപ്രതീകം” വേദിയിൽ, കൈയടിച്ച് കാണികൾ 😳😍 രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ ഭാവനയുടെ അപ്രതീക്ഷിത എൻട്രി 🔥🔥

കാണിക്കളെ ഞെട്ടിച്ച് ഐഎഫ്എഫ്കെ വേദിയിൽ നടി ഭാവന എത്തി. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിലാണ് നടി എത്തിയത്. നിശാഗന്ധി തീയറ്ററിൽ വച്ച് നടന്ന ചടങ്ങിലെ മുഖ്യാതിഥിയായിട്ടാണ് ഭാവന പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഇതുവരെ സൃഷ്‌ടിക്കപ്പെട്ട മനുഷ്യകലകളില്‍ ഏറ്റവും ജനകീയമാണ് സിനിമകളെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന് ഒരുക്കിയ ശ്രദ്ധാഞ്ജലിയോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമയിൽ നിന്ന് ഭാവന മാറി നിൽക്കുകയായിരുന്നു. എന്നാൽ അന്യ ഭാഷാ ചിത്രങ്ങളിൽ താരം സജീവമായിരുന്നു. ഇപ്പോൾ വീണ്ടും മലയാളത്തിലേയ്ക്ക് സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയിലേക്ക് ഭാവന

എത്തിയത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. ഭാവനയെ അദ്ദേഹം ‘പോരാട്ടത്തിന്റെ പെൺപ്രതീകം’ എന്നാണ് അഭിസംബോധന ചെയ്തത്. കയ്യടിയോടെയാണ് ഭാവനയെ കാണികൾ സ്വീകരിച്ചത്. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ലളിതമായി നടത്തിയിരുന്ന രാജ്യാന്തരമേള ചലച്ചിത്ര മേള ഇത്തവണ പഴയ പ്രതാപത്തിലേയ്ക്ക് മടങ്ങിയെത്തിയത് കാണികൾക്ക് ആവേശമായി.

ചലച്ചിത്രമേളയുടെ ആദ്യ ദിനമായ ഇന്ന് അഞ്ച് തീയറ്ററുകളിലാണ് പ്രദർശനം നടക്കുന്നത്. ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദിഷ് സംവിധായിക ലിസ ചലാന് ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിച്ചു. മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങൾ പ്രദര്‍ശിപ്പിക്കും. ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ‘രഹാന’യാണ് മേളയിലെ ഉദ്ഘാടന ചിത്രം.

You might also like