ഭാമയുടെ മാലാഖ കുട്ടിയെ കണ്ടോ! കുഞ്ഞിനൊപ്പം ഊട്ടിയിൽ അടിച്ചുപൊളിച്ച് ഭാമ; വൈറലായി വീഡിയോ

മലയാള സിനിമാലോകത്ത് ഏറെ ആരാധകരുള്ള ചലച്ചിത്ര താരമാണ് ഭാമ. നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന ഭാമ ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ചു. മലയാളത്തിലെ മുൻനിര നായികമാരുടെ നിരയിലേക്കുള്ള ഭാമയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഏറെ കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ അനശ്വരമാക്കാൻ ഭാമയ്ക്ക് സാധിച്ചു. 2007 സംവിധായകൻ ലോഹിതദാസ്

ആണ് ഭാമയെ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തത്. പിന്നീട് കന്നഡ സിനിമകളിലും താരം തിളങ്ങി. ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ, കളേഴ്സ്, ജനപ്രിയൻ, ഇവർ വിവാഹിതരായാൽ, ഒറ്റ മന്ദാരം,100 ഡിഗ്രി സെൽഷ്യസ് തുടങ്ങിയവയാണ് ഭാമയുടെ കരിയറിലെ പ്രധാന ചിത്രങ്ങൾ. 2019 വരെ മലയാള സിനിമാ ലോകത്ത് സജീവമായിരുന്നു ഭാമ. പിന്നീട് വിവാഹത്തോടെയാണ് സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുന്നത്. 2020 ആയിരുന്നു ഭാമയുടെ വിവാഹം.

ചെന്നിത്തല സ്വദേശിയായ ബിസിനസ് മാൻ അർജുൻ ജഗദീഷ് ആണ് ഭാമയെ വിവാഹം കഴിച്ചത്. മാസങ്ങൾക്കു മുൻപാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞു പിറന്നത്. ഇപ്പോൾ കുഞ്ഞിനൊപ്പം ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ്. കുഞ്ഞിനൊപ്പം ഉള്ള ഭാമയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഊട്ടിയിലെ റിസോർട്ടിലെ ഗാർഡനിൽ കുഞ്ഞിനെ എടുത്തു നടക്കുന്ന ഭാമയാണ് വീഡിയോയിൽ. ചലച്ചിത്രരംഗത്തെ

സുഹൃത്തുക്കൾ അടക്കം നിരവധി പേർ വീഡിയോയ്ക്ക് കമൻറ്കളുമായി എത്തിയിട്ടുണ്ട്. വിവാഹ ശേഷം സിനിമയിലേക്ക് മടങ്ങി വന്നിട്ടില്ല എങ്കിലും ഭാമയുടെ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമയിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി താരം പറഞ്ഞത് ഇപ്പോൾ കുഞ്ഞിനൊപ്പം ഉള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് എന്നാണ്. എങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരം മടങ്ങി വരും എന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ.

Rate this post
You might also like