മകളുടെ മുഖം കാണിക്കാതെ ഭാമ.. പൊന്നോമനയ്ക്ക് ഒരുവയസ്സ്..

നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന തനിനാടൻ പെൺകുട്ടിയായിരുന്നു ഭാമ. ഇടക്കാലത്ത് സിനിമയിൽ നിന്നും ഇടവേള എടുത്ത എങ്കിലും മലയാളികൾക്ക് ഇന്നും പ്രിയമുള്ള താരങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് ഭാമയ്ക്ക് സ്ഥാനം. വിവാഹത്തോടെ സിനിമാരംഗത്ത് നിന്ന് ഇടവേള എടുത്ത താരം പക്ഷേ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. കഴിഞ്ഞ വർഷമായിരുന്നു ഭാവയ്ക്ക് ഒരു പെൺ കുഞ്ഞു പിറന്നത്. പ്രൈവസി ശ്രദ്ധിക്കുന്നത്

കൊണ്ട് തന്നെ പല താരങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറില്ല. താരം ഗർഭിണിയാണന്ന വിവരം പോലും വളരെ വൈകിയാണ് താരം പങ്കുവെച്ചത്. കുഞ്ഞുണ്ടായി കഴിഞ്ഞു വളരെ വൈകിയാണ് കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായിരുന്നു ഭാമയുടെ മകളുടെ ഒരു ചിത്രം പോലും ഇന്നുവരെ പങ്കുവെച്ചിട്ടില്ലായിരുന്നു. എന്നാൽ ഒന്നാം പിറന്നാളിന്

മകളുടെ ചിത്രം കാണിക്കുമോ എന്ന ആരാധകരുടെ അഭ്യർത്ഥനയെ മാനിച്ച് മകളെ എടുത്തു തിരിഞ്ഞു നിൽക്കുന്ന ഒരു വീഡിയോയാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. എന്റെ ബേബി ഗേളിന് ഒരു വയസ് തികയുന്നുവെന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒന്നാം പിറന്നാളിൻ്റെ ആഘോഷങ്ങളുടെയും, കേക്കിൻ്റെയും ഒക്കെ ചിത്രങ്ങൾ പങ്കുവെച്ച താരം പക്ഷേ മകളുടെ മുഖം കാണിക്കുന്ന ഒരു ചിത്രം പോലും പങ്കു വെച്ചിട്ടില്ല.

മകളുടെ മുഖം കാണാനുള്ള ആരാധകരുടെ അഭ്യർത്ഥന മാനിച്ച് അടുത്തിടെ മകളെ കളിപ്പിക്കുന്ന ഒരു വീഡിയോ ഭാമ പങ്കുവച്ചിരുന്നു. പക്ഷേ, വീഡിയോയിലും മകളുടെ മുഖം വ്യക്തമായിരുന്നില്ല. മുൻപും ഭർത്താവിനും കുഞ്ഞിനുമൊപ്പമുള്ള ഒരു സെൽഫി ഭാമ പോസ്റ്റ് ചെയ്തിരുന്നു. ഇവിടെയും കുഞ്ഞിന്റെ സ്വകാര്യത മാനിച്ച് കുഞ്ഞിന്റെ മുഖത്തിന്റെ സ്ഥാനത്ത് ഒരു ബലൂൺ സ്റ്റിക്കർ കൊണ്ട് മറച്ചിട്ടുണ്ട്. മകളുടെ കുഞ്ഞിക്കൈ മാത്രമായിരുന്നു ചിത്രത്തിൽ കാണാൻ കഴിഞ്ഞിരുന്നത്

You might also like