ഒടുവിൽ ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ചോദ്യങ്ങൾക്കും വിരാമമിട്ട് ഭാമ… ഇതാണ് ഞങ്ങളുടെ ഗൗരി ഇനി നിങ്ങളുടെയും

ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ചോദ്യങ്ങൾക്കും ഒടുവിൽ മകൾ ഗൗരിയുടെ പിറന്നാൾ വീഡിയോയും ചിത്രങ്ങളും പുറത്ത് വിട്ട് ചലച്ചിത്ര ആരാധകരുടെ പ്രിയ താരം ഭാമ. മകളുടെ ഒന്നാം പിറന്നാളിന്റെ ആഘോഷങ്ങളാണ് ഈ വീഡിയോയിൽ ഉള്ളത്. കഴിഞ്ഞ ദിവസമാണ് ഭാമയും കുടുംബവും മകൾ ഗൗരിയുടെ ആദ്യത്തെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പം നിൽക്കുന്ന അവ്യക്തമായ ഫോട്ടോ മാത്രമാണ് താരം അന്ന്

പങ്കുവെച്ചിരുന്നത്. മകളുടെ ചിത്രം ഇനിയെങ്കിലും പുറത്തുവിടണമെന്ന് അന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു എന്നാൽ അധികം താമസിക്കാതെ പുറത്തുവിടാം എന്നാണ് അന്ന് ഭാമ ആരാധകർക്ക് മറുപടി നൽകിയത്. ഇപ്പോൾ ആരാധകരോട് പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഭാമയും ഭർത്താവ് അരുണും. കുടുംബത്തോടൊപ്പം ഇരുവരുടേയും ഫ്ലാറ്റിലാണ് മകളുടെ ഒന്നാം പിറന്നാൾ ആഘോഷം നടത്തിയത്. ഭാമയും ഭർത്താവ് അരുണും

പിറന്നാളാഘോഷത്തിന് സാധനങ്ങൾ ഒരുക്കുന്നത് വീഡിയോയിൽ കാണാം. പിങ്ക് നിറത്തിലുള്ള വസ്ത്രത്തിലാണ് ഭാമയും മകൾ ​ഗൗരിയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭാമയുടെ ആദ്യത്തെ കൺമണിക്ക് ആരാധകരും പ്രിയപ്പെട്ടവരും അടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയിട്ടുള്ളത്. സെലിബ്രിറ്റികളുടെ ഇടയിൽ തീർത്തും വ്യത്യസ്തയായ താരമാണ് ഭാമ. അഭിനയരംഗത്ത് സജീവമായി ഇരിക്കുമ്പോഴാണ് താരം വിവാഹിതയാകുന്നതും

സിനിമാരംഗത്തു നിന്നും ഇടവേള എടുക്കുന്നതും. കുഞ്ഞ് പിറന്ന ശേഷമോ അതിന് മുമ്പോ കുഞ്ഞിന്റെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഫോട്ടോകളോ വിവരങ്ങളോ ചിത്രങ്ങളോ ഒന്നും തന്നെ ഭാമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നില്ല. സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായിരുന്ന താരം പക്ഷേ ​ഗർഭകാലത്ത് സോഷ്യൽമീഡിയകളിൽ നിന്നും വിട്ടുനിന്നിരുന്നു. മകൾ പിറന്നുവെന്ന് മാത്രമാണ് താരം സോഷ്യൽമീഡിയ വഴി അറിയിച്ചത്.

You might also like