ഒരു വെറൈറ്റി ബീറ്റ്റൂട്ട് റെസിപ്പി ട്രൈ ചെയ്തു നോക്കു 😋😋 ഇതുപോലെ തയ്യാറാക്കിയാൽ എല്ലാരും കൊതിയോടെ കഴിക്കും 👌👌

നമ്മുക്ക് ഏവർകും ഇഷ്ടപെട്ട ഒരു വിഭവമാണ് മെഴുകു പുരട്ടി. സത്യത്തിൽ മെഴുകു പുരട്ടി ഇല്ലാത്ത ഒരു ഊണ് മലയാളിക് സങ്കല്പിക്കാൻ വയ്യ. നമ്മൾ പല തരത്തിലുള്ള മെഴുകു പുരട്ടികൾ പരീക്ഷിക്കാറുണ്ട്. വിത്യസ്‌ത രുചികൾ പരീക്ഷികാനും നമ്മൾ ഇഷ്ടപെടുന്നു.

ഇന്ന് ഒരു വെറൈറ്റി ബീറ്റ്റൂട്ട് മെഴുകു പുരട്ടി ഉണ്ടാകുന്നത് എങ്ങിനെ എന്ന് നോക്കിയാലോ. ഇതിനായി ഒരു ബീറ്റ്റൂട്ട് ഒരു സവാള ഒരു പച്ച മുളക് കുറച്ചു കറിവേപ്പില കുരുമുളക് ഫ്രഷ് ആയി പൊടിച്ചെടുത്തത്. ഫ്രഷ് ആയി പൊടിച്ച കുരുമുളകാണ് mezhu പുരട്ടിക് വിത്യസ്‌ത രുചി നൽകുന്നത്.ബീറ്റ്റൂട്ട് തോണ്ട് മാറ്റി കനം കുറച്ചു നീളത്തിൽ കട്ട്‌ ചെയ്തു എടുക്കുക. സവാളയും ഇതു പോലെ കട്ട്‌ ചെയ്തു എടുക്കം.

ഇനി ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. ഇതിലേക്കു പച്ച മുളക്കും സവാളയും ആവശ്യത്തിന് ഉപ്പും പൊടിച്ച കുരു മുളകും മഞ്ഞൾ പൊടിയും ചേർത്ത് വയറ്റി എടുകാം. ബീറ്റ് റൂട്ടിന്റെ മധുരം അനുസരിച്ചു കുരുമുളക് പൊടി ചേർത്ത് കൊടുകാം. ശേഷം ഇതിലേക്കു കട്ട്‌ ചെയ്തു വച്ചിരിക്കുന്ന ബീറ്റ്റൂട്ടും കറി വേപ്പിലയും ചേർക്കാം.

ഇത് നന്നായി ഇളകി ലോ ഫ്‌ളൈമിൽ അടച്ചു വച്ചു വേവിക്കുക. ഇതു വളരെ എളുപ്പവും ടേസ്റ്റിയും ആയിട്ടുള്ള ഒരു ബീറ്റ്റൂട്ട് റെസിപ്പി ആണ്. ഇത് എല്ലാവരും തീർച്ചയായും ട്രൈ ചെയ്യുമല്ലോ. നിങ്ങൾ ഇതു വരെ ട്രൈ ചെയ്യാത്ത രീതിയിൽ ഉള്ള ഈ റെസിപ്പി നിങ്ങൾക് തീർച്ചയായും ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു. ഇഷ്ടപ്പെട്ടാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കലേ. credit : NEETHA’S TASTELAND

You might also like