അച്ഛന്റെ അതേ കള്ളനോട്ടം മകനും….പ്രാർത്ഥനക്കിടെ ചാക്കോച്ചന്റെ മകന്റെ കള്ളനോട്ടം

മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. മലയാളത്തിൽ റൊമാന്റിക് സിനിമകൾക്ക് പുതിയൊരു പരിവേഷം കല്പിച്ചുനൽകിയ നായകഭാവമായിരുന്നു ചാക്കോച്ചന്റേത്‌. അന്നും ഇന്നും പെൺകുട്ടികളുടെ ഹരമാണ് ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ്, നിറം, മഴവില്ല് തുടങ്ങി ചാക്കോച്ചന്റെ നായകവേഷങ്ങൾ കൊണ്ടുമാത്രം സൂപ്പർഹിറ്റായ സിനിമകൾ ഏറെയാണ്. കാലങ്ങൾ നീണ്ട പ്രണയത്തിനു ശേഷം രണ്ടായിരത്തിയഞ്ചിലാണ് കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലേക്ക്

പ്രിയ ജീവിതസഖിയായി കടന്നു വരുന്നത്. അക്കാലത്ത് ചാക്കോച്ചൻ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്ന പ്രണയവിശേഷങ്ങളെല്ലാം ഒരു കുഞ്ചാക്കോ ബോബൻ സിനിമ പോലെ തന്നെ സൂപ്പർ ഹിറ്റായിരുന്നു. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷം രണ്ടായിരത്തി പത്തൊൻപതിലാണ് ചാക്കോച്ചനും പ്രിയയ്ക്കും ഒരു കുഞ്ഞു പിറക്കുന്നത്. തങ്ങളുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ആ അതിഥി അവർക്ക് നൽകിയ സന്തോഷം പ്രേക്ഷകരെയും ഏറെ ആനന്ദത്തിലാക്കി എന്ന് പറയാം. മകന് ഇസഹാക്ക് എന്നായിരുന്നു പേരിട്ടത്.

മകന്റെ വിശേഷങ്ങളും കുസൃതി നിറഞ്ഞ വിഡിയോകളുമെല്ലാം ഇടയ്ക്കിടെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചാക്കോച്ചന്റെ നാല്പത്തിനാലാം പിറന്നാൾ. സിനിമാ ലൊക്കേഷനിൽ വെച്ച് വളരെ ലളിതമായായിരുന്നു ആഘോഷം. ജന്മദിനത്തിൽ മകന്റെയും പ്രിയയുടെയും ഒരു ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിറന്നാൾ വേളയിൽ ഭാര്യയും മകനും പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ചിത്രമായിരുന്നു അത്. പ്രാർത്ഥന ചൊല്ലുന്നതിനിടെ ഇസഹാക്ക് കള്ളനോട്ടത്തോടെ

ഇരിക്കുന്നതാണ് ഫോട്ടോയിൽ കാണുന്നത്. ചിത്രത്തിന് താഴെ രസകരമായ ഒട്ടേറെ കമ്മന്റുകളാണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. ഒറ്റ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ഇപ്പോൾ ഗോവയിലാണ് ചാക്കോച്ചൻ. ജന്മദിനത്തിൽ ആശംസകൾ അറിയിച്ചെത്തിയവർക്കെല്ലാം താരം നന്ദി അറിയിച്ചിട്ടുണ്ട്. “എല്ലാവർക്കും നന്ദി…എല്ലാ ആശംസകൾക്കും, സമ്മാനങ്ങൾക്കും, ആശ്ചര്യങ്ങൾക്കും, പ്രാർത്ഥനകൾക്കും,ചാരിറ്റി ഇവന്റുകൾ, മാഷ്-അപ്പുകൾക്കും, എല്ലാവർക്കും സ്നേഹം!!!!,” ഇങ്ങനെയായിരുന്നു ചാക്കോച്ചന്റെ നന്ദിവാക്കുകൾ.

You might also like