ഒരു കപ്പ് ഗോതമ്പ് മതി പുതു രുചിയിൽ ഒരു കിടിലൻ പലഹാരം 👌👌 ഏത് സമയത്തും നിങ്ങൾ കൊതിയോടെ കഴിക്കും 😋😋

ഇത്രയും പഞ്ഞി പോലത്തെ, ഏത് സമയത്തും കഴിക്കാനും ഇഷ്ടപ്പെടുന്ന ഒരു പലഹാരം, അതിന്റെ ചേരുവകൾ ചേർക്കുന്നത് കാണുമ്പോൾ തന്നെ അറിയാം എങ്ങനെയാണ് ഇതിന്റെ സ്വാദ് എന്ന്.. ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത് ചെറുപഴമാണ്, ചെറുപഴം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് എടുത്ത്, അതിനെ ഒരു സ്പൂൺ കൊണ്ട് നന്നായിട്ട് ഉടച്ചു കൊടുക്കുക.

ഉടച്ചതിനുശേഷം അതിലേക്ക് ഒരു കപ്പ് ഗോതമ്പ് കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് നല്ല ജീരകവും, ഒരു നുള്ളും ഉപ്പും ചേർത്ത്, വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ജീരകത്തിന്റെ ടെസ്റ്റ് ഇഷ്ടമില്ലാത്തവർക്ക് ഏലക്ക പൊടി ചേർത്ത് കൊടുക്കാവുന്നതാണ് . ഇത്രയും ചെയ്തതിനുശേഷം ശർക്കര പാനി നന്നായി ചൂടാക്കി അതിലേക്ക് ഒഴിച്ച് കൊടുക്കുക. ചൂടോടെ തന്നെ ഒഴിക്കാൻ ശ്രദ്ധിക്കുക, ശേഷം ഇത് നന്നായി മിക്സ് ചെയ്ത്

യോജിപ്പിക്കുക. കുറച്ചു കട്ടിയായി വേണം ഈ ഒരു മാവ്ത യ്യാറാക്കേണ്ടത്. അതിനുശേഷം ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ കുറച്ച് കട്ടിയിൽ തന്നെ മാവ് ഒഴിച്ച് രണ്ട് സൈഡ് നല്ല രീതിയിൽ മൊരിയിച്ച് എടുക്കാവുന്നതാണ്. വളരെ രുചികരവും ഹെൽത്തിയും അതുപോലെതന്നെ നല്ല സോഫ്റ്റ് ആണ് ഈ പലഹാരം. പഴം ചേർക്കുന്നത് കൊണ്ട് തന്നെ വളരെ മൃദുവായി കിട്ടുന്ന ഈ ഒരു പലഹാരം വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായിരുന്നാലും ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ ആയിരുന്നാലും അതുപോലെ

ഇടയ്ക്കൊക്കെ ഒരു മധുരം കഴിക്കണം എന്ന് തോന്നുമ്പോൾ ഉണ്ടാക്കി കഴിക്കാനായിരുന്നാലും വളരെ നല്ലതാണ്. ശർക്കരയുടെ സ്വാദും പഴത്തിന്റെ ടേസ്റ്റും ഒക്കെ കൂടി ചേർന്നിട്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണിത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് അതിന്റെ ചേരുവകൾ എങ്ങനെയാണ് ചേർത്തിട്ടുള്ളത് ഇതെല്ലാം വിശദമായി വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. credit : She book

You might also like