രണ്ടുപഴവും, ഒരു മുട്ടയും വീട്ടിൽ ഉണ്ടെങ്കിൽ ഒരു ഈസി ഈവനിംഗ് സ്നാക് റെഡി….ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ…

പഴം ഉപയോഗിച്ചുകൊണ്ട് പഴം പൊരിയും മറ്റു സ്‌നാക്‌സുകളും ഉണ്ടാക്കാറുണ്ട്. ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് പഴം കൊണ്ട് തയാറാക്കുന്ന ഒരു ഈസി കേക്ക് ആണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഈവനിംഗ് സ്നാക്ക് ആണ്. ഈ ഈസി പഴം കേക്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ? അതിനായി ആദ്യം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര പരത്തി ഇട്ടുകൊടുക്കാം അതിലേക്ക്
രണ്ടുവലിയ നേന്ത്രപ്പഴം കായ നുറുക്കിനു

അരിയുന്നതുപോലെ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. അധികം നൈസ് ആകേണ്ടതില്ല പഴം അരിഞ്ഞെടുക്കുമ്പോൾ. അടുത്തതായി ഇങ്ങനെ അരിഞ്ഞുവെച്ചിരിക്കുന്ന പഴം പഞ്ചസാര ഇട്ട് തയാറാക്കി വെച്ചിരിക്കുന്ന പാനിലേക്ക് പരത്തി വെച്ച് കൊടുക്കാം. അടുത്തതായി ഒരു ബൗളിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചു ഒഴിക്കാം. അതിലേക്ക് ഒരു നുള്ള് ഉപ്പ്, ഒരു ടീസ്പൂൺ വാനില എസ്സെൻസ്‌,കാൽ ഗ്ലാസ് പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്തെടുക്കാം.

ഇതിലേക്ക് മുക്കാൽ ഗ്ലാസ് പാലും കൂടി ചേർത്ത് നന്നായി ഒന്നുകൂടി മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് കാൽ ഗ്ലാസ് സൺഫ്ലവർ ഓയിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് അതിലേക്ക് ഒരു ഗ്ലാസ് അരിച്ച മൈദയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും കുറച്ചു വിനാഗിരിയോ ചെറുനാരങ്ങയുടെ നീരോ ചേർത്ത് നന്നായി മിക്സ് ചെയ്ത്, നേരത്തെ പഴം വെച്ച് തയാറാക്കി വെച്ചിരിക്കുന്ന പാനിലേക്ക് ചേർത്ത് കൊടുക്കുക.അതിനുശേഷം

ഇത് വേവിച്ചെടുക്കാം. നേരിട്ട് ബേക്ക് ചെയ്യുന്നതിന് പകരം ഡബിൾ പാൻ ബേക്കിങ് ആണ് ഇതിനു കൂടുതൽ ചേർന്നത്. ഇത് ഒരു ഇരുപത് മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കാം. നന്നായി തണുത്തതിനു ശേഷം ഒരു പ്ലേറ്റ് ഉപയോഗിച്ചുകൊണ്ട് ഇത് പാത്രത്തിലേക്ക് മാറ്റം. ഈ വിഭവം നമ്മുക്ക് വേണ്ടി പരിചയപ്പെടുത്തിയത് vedio credit : Hisha ‘s cookworld .കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായി കാണാനും സബ്സ്ക്രൈബ് ചെയ്യാനും ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യാനും മറക്കരുത്.

You might also like