നേന്ത്രപ്പഴം മിക്സിയിൽ ഇതുപോലെ ഒന്നടിച്ചെടുത്തു തയ്യാറാക്കി നോക്കൂ 😋😋 വായിലിട്ടാൽ അലിഞ്ഞു പോകും മധുരം 👌👌

നേന്ദ്രപ്പഴം ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ മധുരം കുട്ടികൾക്കെല്ലാം വളരെ അധികം ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. വെറും 4 ചേരുവകൾ കൊണ്ട് എളുപ്പം തന്നെ നല്ല ഹെൽത്തി ആയ ഈ നേന്ദ്രപ്പഴം ഹൽവ നമുക്ക് ഉണ്ടാക്കിയെടുക്കാം. മൈദയോ കോൺഫ്ളവറോ ഒന്നും ഉപയോഗിക്കാത്തതിനാൽ ഏതു പ്രായക്കാർക്കും കഴിക്കാം.

എങ്ങേനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. നേന്ത്രപ്പഴം 2 എണ്ണം ചെറുതായി അരിഞ്ഞെടുക്കാം. ഒട്ടും കട്ടയില്ലാത്ത വിധത്തിൽ മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഒരു പാനിൽ കാൽ കപ്പ് ശർക്കര വെള്ളം ചേർത്ത് ശര്ക്കരപാനി തയ്യാറാക്കാം. നല്ലൊരു മണം കിട്ടാനായി അതിലേക്ക് 2 ഏലക്കായ പൊടിച്ചത് കൂടി ചേർക്കാം. മറ്റൊരു പാത്രത്തിൽ അൽപ്പം നെയ്യൊഴിച്ച് ചൂടായി വരുമ്പോൾ അരച്ചുവെച്ചിരിക്കുന്ന പഴം ചേർത്ത് കൊടുക്കാം.

വെള്ളം ചേർക്കാതെ പച്ചമണം മാറുന്നവിധത്തിൽ അൽപ്പ നേരം ചൂടാക്കാം. അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കര പണി ചേർത്ത് നന്നായി കുറുക്കിയെടുക്കാം. അണ്ടിപ്പരിപ്പോ മുതിരിയോ ആവശ്യാനുസരണം ച്രക്കാവുന്നതാണ്.. നല്ലവണ്ണം കുറുകിക്കഴിഞ്ഞാൽ നെയ്യ് തെളിഞ്ഞുവരാൻ തുടങ്ങും. ആ സമയം അടുപ്പത്തുനിന്നും ഇറക്കി മറ്റൊരു പാത്രത്തിൽ നെയ്യ് തടവികൊടുത്ത ശേഷം സെറ്റ് ആവാൻ വെക്കാം.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്4ട്. നിങ്ങളും ഒരു തവണ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ടപ്പെടാതിരിക്കില്ല. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. ഇതുപോലെ ഉപകാരപ്രദമായ കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെയുള്ള ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like