നന്ദനത്തിലെ ബാലാമണി ആയി ചക്കപ്പഴത്തിലെ പറക്കും പൈങ്കിളി

ഫ്ലവേഴ്സിലെ ഒരൊറ്റ സീരിയലിലൂടെയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ പറക്കും പൈങ്കിളിക്ക് സിരിയലിലും സോഷ്യൽ മീഡിയായിലും ആരാധകരേറെയാണ്. സോഷ്യൽ മീഡിയായിൽ സജീവമായ ശ്രുതി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാകുന്നത്. സുമേ എന്ന ഒറ്റ വിളിയിൽ പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്തട്ടുണ്ടങ്കിൽ അത് ശ്രുതി മാത്രമായിരിക്കും. പറക്കും പൈങ്കിളി,ഉറക്കം പെെങ്കിളി എന്നിങ്ങനെ പല പേരുകളിൽ കളിയാക്കി സഹോ​ദരൻ സുമേഷ് വിളിക്കുമ്പോൾ അതിനൊപ്പം വഴക്കുണ്ടാക്കിയും അടിയുണ്ടാക്കിയും നിൽക്കുന്ന ശ്രുതി താരജാടകളില്ലത്ത അഭിനയപ്രതിഭ തന്നെയാണ്.

സീരിയലിനൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമായ താരം ബാലതാരമായിട്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ണിക്കുട്ടൻ എന്ന കോമിക് സീരീസിലെ ഉണ്ണിക്കുട്ടൻ എന്ന കഥാപാത്രമായിട്ടായിരുന്നു തുടക്കം. പിന്നീട് കുറച്ചുകാലം ആൺകുട്ടിയായിട്ടാണ് താരം സിരീയൽ രം​ഗത്ത് നിന്നത്. ഡബ്ബിങ് ആർട്ടിസ്റ്റായും, സിനിമ സീരിയൽ രംഗത്ത് ശ്രുതി സജീവമായിരുന്നു. പിന്നീട് പഠനവുമായി ബന്ധപ്പെട്ട് ഇടക്കാലത്ത് ഇന്റസ്ട്രിയിൽ നിന്ന് മാറി നിന്നങ്കിലും ചക്കപ്പഴത്തിലൂടെ താരം വീണ്ടും സജീവമായിരിക്കുകയാണ്.

സോഷ്യൽ മീഡിയായിൽ വളരെ സജീവമായ ശ്രുതി ഇടക്ക് തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളും രസകരമായ വീഡിയോകളും ഷെയർ ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യൽ മി​ഡീയയിലൂടെ പങ്കുവെച്ച റീക്രീയേറ്റിങ്ങ് വീഡിയൊയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലാമണിയായിട്ടാണ് ശ്രുതി എത്തിയത്. കാർത്തിയാനിയമ്മയ്ക്ക് കാപ്പിയുണ്ടാക്കുന്ന ബാലാമണിയെ വളരെ തൻമയത്തത്തോടെ അവതരിപ്പിക്കാൻ ശ്രുതിക്കു കഴിഞ്ഞിട്ടുണ്ട്. കാർത്തിയാനിയമ്മയ്ക്ക് കാപ്പിയുണ്ടാക്കുന്നതിനൊപ്പം തറുതല പറയുകയും ചെയ്യുന്ന ബാലാമണി ആരാധകരെ കെെയ്യിലെടുത്തു എന്ന് പറയുന്നതാകും സത്യം. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം വളരെ വലിയ പ്രശസ്തിയാണ് നവ്യാ നായർക്ക് നേടിക്കൊടുത്തത്. ആ കഥാപാത്രത്തെയാണ് അതേ തൻമയത്തത്തോടെ ശ്രുതി റീക്രിയേറ്റ് ചെയ്യ്തിരിക്കുന്നത്. റീക്രിയേറ്റിന് വൻ പിന്തുണയാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

You might also like