ഇത്ര കാലം അയല വാങ്ങിയിട്ടും 😳😳 ഇങ്ങനെയൊന്നും ചെയ്യാൻ തോന്നിയില്ലല്ലോ..!! അയല ഒരുതവണയെങ്കിലും ഇങ്ങനെ ചെയ്തു നോക്കൂ 😋👌

പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. അയല കൊണ്ട് ആവിയിൽ വേവിച്ചു തയ്യാറാക്കാവുന്ന നല്ല സ്വാദുള്ള ഒരു റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു നേരത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഡിഷ് ആണിത്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം.

മീൻ കഴുകി എടുത്തശേഷം മുളകുപൊടിയും ഉപ്പും അൽപ്പം കുരുമുളക്പൊടിയും ചേർത്ത് മാറ്റി വെക്കാം. പാൻ ചൂടായി വരുമ്പോൾ തയ്യാറാക്കിവെച്ചിരിക്കുന്ന അയല വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. ഇ സമയം അൽപ്പം തേങ്ങാ ചിരകിയതും ചുവന്നുള്ളി 4 എണ്ണം, കുറച്ചു ചെറിയ ജീരകം എന്നിവ മിക്സി ജാറിൽ ഒന്ന് അടിച്ചു മാറ്റിവെക്കാം. ഇനി മീൻ വറുത്ത ഇതേ വെളിച്ചെണ്ണയിൽ തന്നെ ഇതിലേക്കുള്ള മസാല തയാറാക്കാം. അതിനായി സവാളയും

പച്ചമുളകും അൽപ്പം ഉപ്പും ചേർത്ത് നന്നായി ഇളക്കികൊടുക്കാം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ചേർത്ത് പച്ചമണം മാറും വരെ ചെറിയ തീയിൽ വേവിച്ചെടുക്കാം. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന അയില ചെറിയ കഷ്ണങ്ങളാക്കി കൈകൊണ്ട് പിച്ചിയെടുത്തത് കൂടി ചേര്ത്ത് നന്നായി ഇളക്കികൊടുക്കാം. അതിനു ശേഷം മറ്റൊരു പാത്രത്തിൽ അൽപ്പം അരിപ്പൊടിയെടുക്കാം.

തയ്യാറാക്കിവെച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് അതിലേക്ക് ചേർത്തു കൊടുക്കാം.ശേഷം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഏതു സമയത്തും ഉണ്ടാക്കി കഴിക്കാൻ ഈ അയല ഡിഷ് പൊളിയാ.. ഇഷ്ടപെട്ടാൽ മറ്റുള്ളവരിലേക്കായി ഷെയർ ചെയ്യാൻ മറക്കല്ലേ.. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. cerdit: Ladies planet By Ramshi

You might also like