ലോക സിനിമാ ചരിത്രത്തിൽ അത്ഭുതം സൃഷ്ട്ടിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അവതാർ. നീല മനുഷ്യരുടെ കഥ പറഞ്ഞ ചിത്രം നേടിയെടുത്ത കൈയ്യടി ചില്ലറയൊന്നുമല്ല. നീല മനുഷ്യർ അവരുടെ ഗ്രഹമായ പാൻഡോറയിലേക്ക് കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയിട്ട് നീണ്ട പന്ത്രണ്ട് വർഷം പീന്നിടുമ്പോൾ. വിസ്മയ കാഴ്ച്ചയൊരുക്കി രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. അടുത്ത വർഷം ഡിംസംബറിലാകും ചിത്രം പ്രദർശനത്തിനെത്തുക എന്നാണ് സംവിധായകൻ ജെയിംസ് കാമറൂൺ

പറയുന്നത്. ഒന്നാം ഭാഗം ഇത്രയും തുക നേടിയില്ലായിരുന്നെങ്കിൽ രണ്ടാം ഭാഗത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു…’ എന്നാണ് ജയിംസ് കാമറൂൺ പറയുന്നത്. കടലിനോടുള്ള ആ ജീവനാന്ത പ്രണയവും നൂതനമായ അഭിനയസങ്കേതങ്ങളും ഒരുമിപ്പിച്ച് നീണ്ട പത്തുവർഷമായി ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവതാർ–2. ഒരു ജല വിസ്മയമെന്നുവെണമെങ്കിൽ ചിത്രത്തെ വിളിക്കാം. 2009 ലെ അവതാറിനു ശേഷം പാൻഡോറിലെ ‘നവി’ യെന്ന അന്യഗ്രഹജീവികളുടെ ജീവിതം
.@JimCameron recently sat down with @EW and shared a few exclusive photos from the #AvatarSequels. Check out the photos 😍 and read James Cameron's interview here:https://t.co/zdhrBvUKG5 pic.twitter.com/NyaNjWxPoY
— Avatar (@officialavatar) December 14, 2021
നാല് ഭാഗങ്ങളാക്കി പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരുമെന്ന് കാമറൂൺ പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളോളം നീണ്ട സാങ്കേതിക ഗവേഷണവും അഭിനയേതാക്കളുടെ പരിശീലനത്തിനും ശേഷമായിരുന്നു അവതാർ 2 ന്റെ ചിത്രീകരണം. പൂർണ്ണമായും വെള്ളത്തിനടിയിലാണ് ചിത്രീകരിച്ചത്. ഒരു നേവി സീലിനെപ്പോലും അമ്പരപ്പിക്കുന്ന തരത്തിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സാങ്കേതികത്വം നിറഞ്ഞത് തന്നെ ആയിരിക്കും ചിത്രമെന്നാണ് അണിയറപ്രവർത്തകർ
അവകാശപ്പെടുന്നത്. കടലിനടിയിലെ വിസ്മയം ലോകം ആകും പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നതാണ് ചിത്രങ്ങൾ നൽകുന്ന സൂചനകൾ. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കിൽ രണ്ടാം ഭാഗം തീർത്തും വ്യത്യസ്തമായി കടലിനുള്ള ഒരു പ്രണയലേഖനമാണ്. ഉഷ്ണമേഖലാ ബീച്ചുകളും പാൻഡോറ തീരങ്ങളും ഒരു കടൽത്തീര സ്വർഗമായാണ് ചിത്രത്തിൽ വിവരിക്കപ്പെടുന്നുത്. കടലിനടിയിൽ ഒരു ചിത്രം സജ്ജീകരിക്കുന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞതാണന്നും സംവിധാകനായ കാമറൂൺ വ്യക്തമാക്കിയിരുന്നു.
