നീണ്ട ഒൻപതു മാസത്തെ യാത്ര. തന്റെ പ്രെഗ്നൻസി ജേണി തുറന്നു പറഞ്ഞ് ആതിര മാധവ്. സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ | Athira Madhav’s pregnancy journey

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുടുംബവിളക്ക് എന്ന സീരിയലിൽ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രമായി വന്ന് മിനി സ്ക്രീൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമായിരുന്നു ആതിര മാധവ്. പിന്നീട് ഗർഭിണിയായ താരം സീരിയലിൽ നിന്ന് പിന്മാറുകയും ചെയ്തു. അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും താരം പക്ഷെ സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായിരുന്നു. അടുത്തിടെയായിരുന്നു മലയാളികളുടെ പ്രിയ താരം

ഒരാൺ കുഞ്ഞിന് ജന്മം നൽകിയത്. ഗര്‍ഭിണിയായതിന് ശേഷം മുതലുള്ള വിശേഷങ്ങളെല്ലാം തന്നെ ആതിര യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിച്ചിരുന്നു. കഴിഞ്ഞ ഇടയ്ക്ക് താരം പങ്കുവെച്ച് ഡെലിവറി സ്റ്റോറി വൈറലായതിന് പിന്നാലെയാണ് തന്റെ പ്രഗ്നന്‍സി ജേണി ആരാധകർക്കായി പങ്കിട്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ആതിര മാധവ്. താൻ ആദ്യം ഗർഭിണിയാണെന്ന് അറിഞ്ഞതു മുതൽ പ്രസവം വരെയുള്ള എല്ലാ കാര്യങ്ങളും താരം ഈ വീഡിയോയിലൂടെ

ആരാധകർക്കായി പങ്കുവെക്കുന്നുണ്ട്. 2021 ഓഗസ്റ്റ് 7നായിരുന്നു താൻ ഗര്‍ഭിണിയാണെന്നറിഞ്ഞത് അന്ന് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മാ കോമഡി മാമാങ്കം എന്ന ഡാൻസ് പരിപാടിയിൽ പങ്കെടുത്ത് വന്ന ദിവസം രാത്രി ആയിരുന്നു അറിഞ്ഞതെന്നും തികച്ചും അപ്രതീക്ഷിതമായിരുന്നു അത് എന്നുമാണ് താരം വ്യക്തമാക്കുന്നത്. സ്‌കാന്‍ ചെയ്ത് ഹാര്‍ട്ട്ബീറ്റിനെക്കുറിച്ചൊക്കെ അറിഞ്ഞപ്പോള്‍ വല്ലാത്തൊരു അനുഭവമായിരുന്നു. ആദ്യമാസമൊന്നും ഛര്‍ദ്ദിയുണ്ടായിരുന്നില്ല.

ഇനി വരില്ലെന്നായിരുന്നു കരുതിയത് പക്ഷേ മറിച്ചായിരുന്നു സംഭവിച്ചത്. മാത്രമല്ല നോണ്‍ വെജ് ഇല്ലാതെ ആഹാരം ഇറക്കാത്ത ആളായിരുന്നു താൻ എന്നും എന്നാൽ പിന്നീട് നോണ്‍ വെജ് ഭക്ഷണങ്ങളൊന്നും തീരെ കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും താരം പറഞ്ഞു. തലകറക്കം നന്നായി ബുദ്ധിമുട്ടുണ്ടെന്നും തലകറക്കം കാരണം ആനന്ദേട്ടന്റെ മേല്‍ ചൂടുകാപ്പി വരെ ഒഴിച്ച സംഭവമുണ്ടായിരുന്നു വെന്നും ആതിര പറയുന്നു. Athira Madhav’s pregnancy journey

You might also like