കമല കുട്ടിക്ക് റ്റാറ്റാ പോകാൻ അമ്മയുടെ വക സർപ്രൈസ് ഗിഫ്റ്റ്! സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കമലയുടെ ആദ്യ ട്രാവൽ വീഡിയോ

അവതാരകയായും അഭിനയത്രി ആയും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച സിനി ആർട്ടിസ്റ്റ് ആണ് അശ്വതി ശ്രീകാന്ത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അശ്വതി. തൻറെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും അശ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലൈഫ് അൺ എഡിറ്റഡ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട് അശ്വതിയ്ക്ക്. കഴിഞ്ഞ ഇടയ്ക്കാണ് താരത്തിന് രണ്ടാമത്തേ കുഞ്ഞു പിറന്നത്. കമല എന്നാണ് കുട്ടിക്ക്

പേര് നൽകിയിരിക്കുന്നത്. മൂത്തമകൾ പത്മയും. സോഷ്യൽ മീഡിയയിൽ കമല പത്മമാർക്ക് ആരാധകർ ഏറെയാണ്. കുഞ്ഞു പിറന്നതിന്റെയും സംസ്ഥാന അവാർഡ് കിട്ടിയതിന്റെയും പുതിയ വാഹനം വാങ്ങിയതിന്റെയും ഒക്കെ വിശേഷങ്ങൾ അശ്വതി ആരാധകരുമായി പങ്കിട്ടിരുന്നു. ഇപ്പോഴിതാ കമല കുട്ടിക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് വാങ്ങിയതിന്റെ വിശേഷങ്ങളുമായാണ് അശ്വതി തന്റെ യുട്യൂബ് ചാനലിൽ എത്തിയിരിക്കുന്നത്.

ഗിഫ്റ്റ് വേറൊന്നുമല്ല കമല കുട്ടിക്ക് റ്റാറ്റാ പോകാൻ ഒരു കാർ സീറ്റ് ആണ്. വാക്സിനേഷൻ എടുക്കാൻ പോയത് ഒഴിച്ചാൽ കമലയുമായ് പുറത്തുപോകുന്നത് ഇതാദ്യമായാണന്ന് താരം വീഡിയോയിൽ പറയുന്നു.കാർ സീറ്റിലിരിക്കുന്ന അനിയത്തികുട്ടിയെ നോക്കേണ്ട ഉത്തരവാദിത്വം പത്മയ്ക്കാണ് നൽകിയിരിക്കുന്നതെന്നും അശ്വതി പറയുന്നു. കമല കുട്ടിയെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന പത്മയേയും വീഡിയോയിൽ കാണാം. കാർ സീറ്റ് മേടിച്ചതിന് പിന്നിലെ മറ്റൊരു

രഹസ്യവും അശ്വതി വെളിപ്പെടുത്തുന്നുണ്ട്. ഉടൻ തന്നെ ഒരു വലിയ യാത്ര വരുന്നുണ്ടെന്നും ആ യാത്രയ്ക്കള്ള ഒരുക്കമായാണ് കാർ സീറ്റ് മേടിച്ചത് എന്നും അശ്വതി പറയുന്നു. മികച്ച നടിയ്ക്കള്ള സംസ്ഥാന അവാർഡ് വാങ്ങിക്കുവാനുള്ള യാത്രയാണ് അത്. ഏതായാലും കുട്ടിയുടെ ആദ്യയാത്ര യൂട്യൂബിൽ ട്രെൻഡിങ് ആയി കഴിഞ്ഞു.

Rate this post
You might also like