പ്രശസ്ത നടൻ ജി കെ പിള്ളയുടെ വിയോഗത്തെ തുടർന്ന് അനുശോചനം അറിയിച്ച് നടിയും നർത്തകിയുമായ ആശാ ശരത്ത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയിലൂടെയാണ് ആശാ ശരത്ത് അഭിനയ രംഗത്തെക്ക് അരങ്ങേറിയത്. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ ആയിട്ടായിരുന്നു ജി.കെ പിള്ള അഭിനയിച്ചത്. ഏകദ്ദേശം നാല് വർഷത്തോളം നീണ്ടു നിന്ന സിരിയലിൽ സജിവമായിരുന്ന ജി.കെ തനിക്ക് സ്വന്തം അച്ഛൻ
തന്നെയാണെന്നും അദ്ദേഹത്തിന്റെ വേർപാട് വ്യക്തിപരമായ നഷ്ടവും വേദനയുമാണെന്ന് ആശാ ശരത്ത് തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇരുവരും അച്ഛനും മകളുമായി അഭിനയിച്ചിരുന്നു. ‘അച്ഛൻ എന്ന് മാത്രമേ ഞാൻ അദ്ദേഹത്തെ വിളച്ചിട്ടുള്ളൂ..തനിക്ക് പിറക്കാതെ പോയ മകൾ എന്ന നിലയിലാണ് അദ്ദേഹം എന്നെ സ്നേഹിച്ചതും. കുങ്കുമപ്പൂവിലെ പ്രഫസർ ജയന്തിയുടെ അച്ഛൻ എനിക്ക് സ്വന്തം അച്ഛൻ തന്നെയാണ്. അദ്ദേഹത്തിന്റെ വേർപാട്,
അതു കൊണ്ടുതന്നെ എനിക്ക് വ്യക്തിപരമായ നഷ്ടവും വേദനയുമാകുന്നു.. പ്രണാമം..‘എന്നാണ് ആശാ ശരത്ത് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചത്. ഇന്ന് രാവിലെയാണ് ജി കെ പിള്ള അന്തരിച്ചത്.. ആറു പതിറ്റാണ്ടുനീണ്ടുകൾ നീണ്ട അഭിനയജീവിതത്തിനിടെ മൂന്നൂറിലേറെ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു1954ൽ പുറത്തിറങ്ങിയ സ്നേഹസീമയിലായിരുന്നു അരങ്ങേറ്റം.’കുങ്കുമപ്പൂവ്’ എന്ന സീരിയലിൽ ജി കെ പിള്ള അവതരിപ്പിച്ച കഥാപാത്രം
പ്രേക്ഷകർക്കിടയിൽ അദ്ദേഹത്തെ വളരെയധികം പ്രിയങ്കരനാക്കിയിരുന്നു. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ആശ ശരത്ത്. മോഹൻലാൽ മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച ആശ നർത്തകിയും കൂടിയാണ്. മിനി സ്ക്രീനിൽ നിന്നാണ് താരം ബിഗ് സ്ക്രീനിലേക്ക് എത്തിയത്. അഭിനയത്തിനോപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോയും ക്ഷണ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.