കല്യാണത്തിന് വരാതിരുന്നതിന് ലക്ഷ്മിയമ്മയോട് പിണങ്ങി അപ്പു.!! തന്നെ ശല്യപ്പെടുത്തരുതെന്ന് രക്ഷ തുറന്നുപറഞ്ഞപ്പോൾ.!!

അപ്പുവേടത്തി പിണക്കത്തിലാണ്. മറ്റാരോടുമല്ല, നമ്മുടെ സ്വന്തം ലക്ഷ്മിയമ്മയോട്. തന്റെ വിവാഹത്തിൽ എത്താതിരുന്ന സഹതാരം ഗിരിജയോട് പരിഭവം കാണിച്ചിരിക്കുന്ന സാന്ത്വനം താരം രക്ഷാ രാജിന്റെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കഴിഞ്ഞു. കഴിഞ്ഞയിടെയായിരുന്നു നടി രക്ഷാ രാജിന്റെ വിവാഹം. ബാംഗ്ലൂരിൽ നിന്നുള്ള ഐ ടി പ്രൊഫഷണൽ ആർജക്കിന്റെ ജീവിതസഖിയായി പുതുജീവിതം

തുടങ്ങുകയായിരുന്നു നടി രക്ഷ. ഇപ്പോഴിതാ വിവാഹത്തിരക്കുകൾ കഴിഞ്ഞ് രക്ഷ സാന്ത്വനം ലൊക്കേഷനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ലൊക്കേഷനിലെത്തിയ രക്ഷയ്ക്ക് അണിയറപ്രവർത്തകരുടെ വക മികച്ച സ്വീകരണമുണ്ടായിരുന്നു. താരം സാന്ത്വനം ലൊക്കേഷനിൽ ഏറെ സൗഹൃദം പങ്കിട്ടിരുന്ന ആളായിരുന്നു പരമ്പരയിൽ അമ്മവേഷം ചെയ്യുന്ന നടി ഗിരിജ. തീർത്തും ഒഴിവാക്കാനാവാത്ത ചില സ്വകാര്യകാരണങ്ങൾ കൊണ്ട്

രക്ഷയുടെ വിവാഹത്തിന് എത്താൻ സാധിച്ചിരുന്നില്ല. അതിന്റെ പേരിൽ ഗിരിജയോട് പിണങ്ങിയിരിക്കുന്ന രക്ഷയുടെ ഫൺ വീഡിയോയാണ് ഇപ്പോൾ സാന്ത്വനം ആരാധകർ ഏറ്റെടുക്കുന്നത്. ‘ഞാൻ എന്റെ സീൻ പഠിക്കുകയാണ്, എന്നെ ശല്യപ്പെടുത്തണ്ട’ എന്നാണ് രക്ഷ പറയുന്നത്. അതിഗൗരവത്തിലാണ് താരം. വിവാഹത്തിന് താൻ ക്ഷണിച്ച പലരും എത്തിയെങ്കിലും ഗിരിജയെപ്പോലെ അടുത്തുനിൽക്കുന്ന ചിലർ മാത്രം മാറിനിന്നത് ഏറെ ബുദ്ധിമുട്ടിച്ചെന്നുമാണ് രക്ഷ

പറഞ്ഞിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിന് സാക്ഷിയാകാൻ റീലിലെ അമ്മായിയമ്മ വരാതിരുന്നതാണ് രക്ഷയെ ചൊടിപ്പിച്ചത്. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പരയിൽ രക്ഷ അവതരിപ്പിക്കുന്ന അപ്പു എന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മയാണ് ലക്ഷ്മി എന്ന ഗിരിജ. സാന്ത്വനം ലൊക്കേഷനിലെത്തിയാൽ ഏറെ നേരവും രക്ഷ ഗിരിജക്കൊപ്പമാണ്. അത്രയും വലിയ സൗഹൃദം. വിവാഹത്തിന് ശേഷം വലിയ ബ്രെക്ക് ഒന്നുമെടുക്കാതെ സാന്ത്വനത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് രക്ഷ.

You might also like