സാവിത്രിക്ക് തുണയായി ഓടിയെത്തുന്ന ശിവൻ….വിവാഹത്തിന് മുന്നേയുള്ള തന്റെ സുവർണകാലം തിരിച്ചുപിടിച്ച് അപർണ…ഹരിയെ സാന്ത്വനത്തിൽ നിന്നകറ്റാൻ പുതിയ തന്ത്രങ്ങളുമായി അമരാവതി

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് സാന്ത്വനത്തിനുള്ളത്. ബാലന്റെയും ദേവിയുടെയും ജീവിതം അനുജന്മാർക്കു വേണ്ടിയുള്ളതാണ്. സ്വന്തമായി ഒരു കുഞ്ഞ് എന്ന സ്വപ്നം പോലും അവർ വേണ്ടെന്നുവെച്ചത് അനുജന്മാർക്കു വേണ്ടിയായിരുന്നു. തമ്പി സാന്ത്വനത്തിൽ വന്നു വിളിച്ചതനുസരിച്ച് അപ്പു അമരാവതിയിലേക്ക് പോയിരിക്കുകയാണ്. പരമ്പരയുടെ പുതിയ പ്രൊമോയിൽ കാണിക്കുന്നത് അമരാവതിയിൽ എത്തിയ അപ്പു

പഴയ പോലെ ചുരിദാർ ടോപ്പും മറ്റുമൊക്കെ ധരിച്ച് വീട്ടിൽ നിൽക്കുന്നതായാണ്. സാന്ത്വനം വീട്ടിൽ അപ്പുവിന്റെ വേഷം സാരി ആയിരുന്നു. അപർണയുടെ ‘അമ്മ അപ്പുവിനെ പഴയ വേഷത്തിലും ഭാവത്തിലും കണ്ടതിന്റെ സന്തോഷത്തിലാണ്. മകളുടെ പഴയ രൂപം വീണ്ടും കണ്ടതിന്റെ ആശ്ചര്യം തമ്പിയുടെ മുഖത്തുമുണ്ട്. രോഗശയ്യയിലായ സാവിത്രിയെ ആശുപത്രിയിൽ കൊണ്ടുപോയത് ശിവനും അഞ്ജലിയും ചേർന്നാണ്. ഇപ്പോൾ സാവിത്രിക്ക് വീണ്ടും വയ്യായ്ക

ഉണ്ടായതറിഞ്ഞ് ഓടിയെത്തുന്ന ശിവനെയും പുതിയ പ്രോമോ വിഡിയോയിൽ കാണാം. ശിവനെ പോലെ ഒരു മരുമകനെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണമെന്നും അങ്ങനെയൊരു ഭാഗ്യം സിദ്ധിക്കാനുള്ള യോഗ്യത സാവിത്രിയമ്മയ്ക്കുണ്ടോ എന്നുമൊക്കെയാണ് ആരാധകർ ചോദിക്കുന്നത്. ഹരി തിരികെക്കൊടുത്ത ബൈക്ക് എപ്പോഴെങ്കിലും തമ്പി ഹരിയെ തന്നെ ഏൽപ്പിക്കുമെന്ന് അപർണയോട് ‘അമ്മ പറയുന്നുണ്ട്. തമ്പി എന്നയാൾ സാന്ത്വനം കുടുംബത്തെ വരിഞ്ഞുമുറുക്കുന്ന

ഒരു വിഷപ്പാമ്പ് തന്നെയാണല്ലോ എന്നാണ് പ്രേക്ഷകർ പറയുന്നത്. സാന്ത്വനവും തമ്പിയും തമ്മിലുള്ള യുദ്ധം ഇനിയും ഇങ്ങനെ തുടരണമോ പ്ലാൻ എന്നാണ് ചിലർ ചോദിക്കുന്നത്. കഥയുടെ റൂട്ട് എങ്ങനെയെങ്കിലും ഒന്ന് മാറ്റിപ്പിടക്കണമെന്നാണ് ആരാധകരുടെ ആവശ്യം. നടി ചിപ്പി രഞ്ജിത്തിന്റെ നിർമ്മാണത്തിലാണ് സാന്ത്വനം പരമ്പരയെത്തുന്നത്. ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക അനിൽ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി സീരിയലിൽ എത്തുന്നു.

You might also like