അപർണയുടെ പുതിയ കാമുകനെ കണ്ടുപിടിക്കാൻ അമ്പാടിയും അലീന ടീച്ചറും.. മാഷും ടീച്ചറും പ്ലിങ്ങ് ആകുമോ!!! അമ്മയറിയാതെയിൽ ആ അപ്രതീക്ഷിത ട്വിസ്റ്റ് ഉടൻ.!!

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് അമ്മയറിയാതെ. റീമേക്ക് പരമ്പകൾ മിനിസ്‌ക്രീൻ ഭരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മയറിയാതെ പോലൊരു പൂർണമായും മലയാളം മേക്കിങ് എന്നവകാശപ്പെടുന്ന പരമ്പര പ്രേക്ഷകഹൃദയം കവരുന്നത്. അമ്മയറിയാത്തതും മകൾ അറിയുന്നതുമായ ഒരു കഥയാണ് അമ്മയറിയാതെയുടേത്. അലീന പീറ്റർ എന്ന പെൺകുട്ടി തന്റെ അമ്മയോട് പ്രതികാരം ചെയ്യാൻ

ഇറങ്ങിപ്പുറപ്പെടുന്നിടത്ത് നിന്നും കഥയാകെ വഴിത്തിരിഞ്ഞ് അമ്മക്ക് വേണ്ടി പോരാടുന്ന മകളാവുകയായിരുന്നു അലീന. അലീനയും അമ്പാടിയും ഒന്നിക്കുന്ന പ്രണയനിമിഷങ്ങൾക്ക് മികച്ച സ്വീകരണമാണ് ലഭിക്കാറുള്ളത്. അധീന എന്നാണ് ഇവരുടെ പ്രണയരംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടാറുള്ളത്. സീരിയലിന്റെ പുതിയ പ്രോമോ വീഡിയോയിൽ അലീന ടീച്ചറും അമ്പാടിയും ഒരുമിച്ച് കറങ്ങാനിറങ്ങുന്നതും ആ യാത്രക്കിടയിൽ വെച്ച്‌ അപർണയെ കാണാനിടയാകുന്നതുമായ

രംഗങ്ങൾ കടന്നുപോകുന്നുണ്ട്. അപർണയ്ക്കൊപ്പം ഒരാൾ കൂടി ഉണ്ടെന്നറിഞ്ഞതോടെ അമ്പാടിയും അലീനയും അസ്വസ്ഥരാകുകയാണ്. കൂടെയുള്ളത് ഒരു ഗേൾ ഫ്രണ്ടല്ല, അതൊരു ബോയ് ഫ്രണ്ട് തന്നെയാണെന്ന് അമ്പാടി അലീന ടീച്ചറോട് ഉറപ്പിച്ച് പറയുന്നതും പ്രൊമോയിൽ കാണാം. അപർണയുടെ ഈ പ്രവൃത്തിയെ കുറ്റപ്പെടുത്തുകയാണ് രണ്ടുപേരും. എന്തായാലും അപർണയുടെ പുതിയ ബോയ് ഫ്രണ്ടിനെ കണ്ടുപിടിക്കാനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് ടീച്ചറും മാഷും.

അപർണയും വിനീതും ഒരുമിച്ചുള്ള പ്രണയസല്ലാപവും യാത്രയുമെല്ലാം സീരിയലിന്റെ പ്രോമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. അപർണയുടെ പുതിയ ബോയ് ഫ്രണ്ട് വിനീതാണെന്ന് അറിയുമ്പോൾ പ്ലിങ് ആകാൻ പോകുന്ന അമ്പാടിയുടെയും അലീന ടീച്ചറുടെയും കാര്യമാണ് ഇപ്പോൾ അമ്മയറിയാതെ ഫാൻസ്‌ ചർച്ച ചെയ്യുന്നത്. അതേ സമയം വിപർണ രംഗങ്ങൾ വീണ്ടും ആരംഭിച്ചതിന്റെ ത്രില്ലിലാണ് അമ്മയറിയാതെയുടെ ഒരു കൂട്ടം ആരാധകർ.

You might also like