സച്ചിയുടെ കരണം പുകച്ച് അനുപമ.. അലീനയുടെ യുദ്ധത്തിൽ ഇനി അനുപമയും.. അനുപമയുടെ കഥ അലീനയെ അറിയിക്കാൻ അമ്പാടിയുടെ ശ്രമം.. അധീന പ്രണയം തിരിച്ചുവരുന്ന വാർത്തയിൽ സന്തോഷിച്ച് ആരാധകർ.!!

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് അമ്മയറിയാതെ. ഏറെ വ്യത്യസ്തമായ പ്രമേയമവുമായി പ്രേക്ഷകരികിലേക്കെത്തിയ പരമ്പരക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പരമ്പരയിൽ ഏറെ ആരാധകരുള്ള പ്രണയജോഡിയാണ് അലീനയും അമ്പാടിയും. അധീന എന്ന പേരിലാണ് ഇവരുടെ പ്രണയരംഗങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ളത്. നിഖിൽ നായരും ശ്രീതു കൃഷ്ണനുമാണ് അമ്പാടിയും അലീനയുമായി സ്‌ക്രീനിലെത്തുന്നത്.

ഇരുവരും പ്രേക്ഷകരുടെ പ്രിയതാരങ്ങൾ തന്നെ. അമ്മയറിയാതെ പറയുന്നത് അലീന പീറ്റർ എന്ന പെൺകുട്ടിയുടെ കഥയാണ്. തുടക്കത്തിൽ അലീനയുടെ മുന്നിൽ അമ്മ എന്നത് അവളുടെ മനസ്സിൽ പൂർണമായും ഒരു നെഗറ്റീവ് ഷേഡുള്ള സ്ത്രീരൂപം മാത്രമായിരുന്നു. എന്നാൽ പിന്നീട് അമ്മയുടെ കഥ അലീന അറിയുകയായിരുന്നു. അമ്മ അറിയാത്തതും മകൾ അറിയുന്നതുമായ ഒരു കഥ. വർഷങ്ങൾക്ക് മുൻപ് അമ്മയെ വേട്ടയാടിയ നരാധമന്മാരെ പ്രതികാരത്തിന്റെ തീച്ചൂളയിൽ പ്രതിഷ്ടിച്ചിരിക്കുകയാണ് അലീന.

സച്ചി, മൂർത്തി, വിനയൻ. അവർ മൂന്നുപേരുമാണ് അലീനയുടെ ലിസ്റ്റിൽ ഉള്ളത്. അതിൽ വിനയൻ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയായിരുന്നു. നീരജ മഹാദേവൻ എന്ന തന്റെ അമ്മയെ വേട്ടയാടിയവരോട് പൊറുക്കാൻ അലീനക്ക് ഒരിക്കലും സാധിക്കില്ല. ഇപ്പോൾ കുറ്റക്കാർക്ക് ശിക്ഷ വിധിക്കാൻ കഥയിൽ മറ്റൊരു പെൺസിംഹം കൂടി എത്തിയിരിക്കുകയാണ്. അലീനക്കൊപ്പം ഇനി അനുപമയും ഉണ്ടാകും. സീരിയലിന്റെ പുതിയ പ്രോമോ വീഡിയോയിൽ സച്ചിയുടെ കരണത്തടിക്കുന്ന അനുപമയെയാണ് കാണിച്ചിരിക്കുന്നത്.

അതേപോലെ അനുപമയെക്കുറിച്ചുള്ള സത്യങ്ങൾ അലീനയോട് ഉടൻ പറയണമെന്ന തീരുമാനത്തിലാണ് അമ്പാടി. സത്യങ്ങൾ അലീന അറിയുന്നതോടെ നിലവിൽ അലീനയും അമ്പാടിയും തമ്മിലുള്ള പ്രശ്നങ്ങൾ തീരുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. എന്താണെകിലും അധീന ജോഡി ഇങ്ങനെ പിരിഞ്ഞുനിൽക്കണ്ടവർ അല്ല എന്നാണ് ആരാധകരുടെ പക്ഷം. അലീനയുടെയും അമ്പാടിയുടെയും പ്രണയരംഗങ്ങൾ കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒപ്പം അനുപമയുടെ കയ്യിൽ നിന്ന് സച്ചിക്ക് കിട്ടിയ തല്ലിൽ പ്രേക്ഷകരും സന്തോഷിക്കുകയാണ്.

You might also like