തളരാതെ മുന്നോട്ടുപോകാൻ അമ്പിളി ദേവിക്ക് ധൈര്യം പകർന്ന് ആരാധകർ… അർജുന്റെ ജന്മദിനത്തിൽ ഏറെ സന്തോഷവതിയായി അമ്പിളി ദേവി …

സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങിയ താരമാണ് നടി അമ്പിളി ദേവി. ചെറിയ ഇടവേളയ്ക്കുശേഷം തുമ്പപ്പൂ എന്ന പുതിയ പരമ്പരയിലൂടെ അഭിനയത്തിൽ സജീവമാകുകയാണ് താരം. താരത്തിന്റെ കുടുംബജീവിതം അത്ര സുഖകരമായ ഒന്നായിരുന്നില്ല. ആദ്യദാമ്പത്യം പരാജയമായിരുന്നെങ്കിലും നടൻ ആദിത്യൻ ജയൻ താരത്തെ തന്റെ ജീവിതത്തിലേക്ക് കൂടെക്കൂട്ടിയതോടെ ആരാധകരും ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ

കഴിഞ്ഞയിടെ നടന്ന സംഭവങ്ങൾ താരത്തിന്റെ ജീവിതത്തിൽ വീണ്ടും പ്രതിസന്ധികൾ സൃഷ്ടിച്ചു. ആദിത്യനുമായുള്ള ബന്ധവും പാതിവഴിയിൽ നിലച്ചതോടെ അമ്പിളിയുടെ വേദന കണ്ട് ആരാധകരും സങ്കടത്തിലായി. ഇപ്പോൾ രണ്ടാമത്തെ മകൻ അർജുന്റെ ജന്മദിനത്തിന് അമ്പിളി ദേവി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് കണ്ട് താരത്തിന് മുന്നോട്ടുള്ള യാത്രയിൽ ധൈര്യം പകരുകയാണ് ആരാധകർ. “എന്റെ കുഞ്ഞിന് എല്ലാവിധ നന്മകളും, പൂർണമായ സന്തോഷവും

ജീവിതത്തിൽ ഉണ്ടാകട്ടെ. സന്തോഷകരമായ ജന്മദിനം മോന് നേരുന്നു”, എന്ന ആശംസയോടെയോടെയാണ് അർജുന്റെ പിറന്നാൾ ദിനത്തിൽ അമ്പിളി ദേവി കുറിപ്പ് പങ്കുവെച്ചത്. ജന്മദിനത്തിൽ പുലർച്ചെ പന്ത്രണ്ട് മണിക്ക് താരം പങ്കുവെച്ച പോസ്റ്റ് കണ്ട് ആരാധകർ അർജുന് ജന്മദിനാശംസകൾ നേരുകയായിരുന്നു. പല പ്രമുഖ താരങ്ങളും അർജുന് ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ കമ്മന്റുകളുമായെത്തിയിരുന്നു. ഇക്കൂട്ടത്തിൽ നടി ജീജ സുരേന്ദ്രന്റെ കമ്മന്റ് പ്രേക്ഷകർ

ചർച്ച ചെയ്തിരുന്നു. നൃത്തത്തിലും അഭിനയത്തിലും പ്രതിഭ തെളിയിച്ച കലാകാരിയാണ് അമ്പിളി. പുതിയ പരമ്പര തുമ്പപ്പൂവിലെ ക്യാരക്ടർ ഇഷ്ടപ്പെട്ടതിനാലും കംഫർട്ടായി വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടെന്നുറപ്പായതിനാലുമാണ് വീണ്ടും അഭിനയിക്കാം എന്ന് തീരുമാനിച്ചതെന്ന് നേരത്തെ അമ്പിളി പറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പമാണ് ഇപ്പോൾ അമ്പിളി ഷൂട്ടിംഗ് സെറ്റിലെത്തുന്നത്.

Rate this post
You might also like