നാളെയാണ് കല്യാണമെന്ന് അമ്പിളി ദേവി….ഫോട്ടോക്ക് താഴെ കമ്മന്റ് ചെയ്തയാളോടാണ് അമ്പിളിയുടെ മറുപടി…താരത്തിന്റെ ശക്തമായ മറുപടിയിൽ പിന്തുണച്ച് ആരാധകരും….അമ്പിളി ദേവി ബോൾഡായി തിരിച്ചെത്തിയതിൽ സന്തോഷമെന്ന് ആരാധകർ.

മലയാളികൾക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരമാണ് നടി അമ്പിളി ദേവി. വർഷങ്ങൾക്കു മുൻപ് നവ്യ നായരും അമ്പിളി ദേവിയും ഒരുമിച്ച് പങ്കെടുത്ത യുവജനോത്സവത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന കാലം മുതൽ തന്നെ അമ്പിളിയെ മലയാളികൾ ഏറെ ശ്രദ്ധിച്ചിരുന്നു. ഒട്ടും സുഖകരമല്ലാത്ത കുടുംബജീവിതത്തിലൂടെയാണ് അമ്പിളി ദേവി കടന്നുപോയത്. ടെലിവിഷനിലെ അണിയറപ്രവർത്തകനായ നോയലുമായുള്ള

ദാമ്പത്യം തകർന്നതിനെ തുടർന്ന് ആദിത്യൻ ജയനുമായുള്ള ജീവിതം ആരംഭിച്ചെങ്കിലും അതും പരാജയമാകുകയായിരുന്നു. ആദിത്യൻ ജയനുമായുള്ള ദാമ്പത്യം തകർന്ന സമയത്ത് ഒട്ടേറെ വിവാദങ്ങൾക്ക് അമ്പിളി വശംവദയായി മാറിയിരുന്നു. എന്നാലിപ്പോൾ മക്കൾക്ക് വേണ്ടി താൻ ജീവിക്കും എന്ന വാശിയിലുറച്ചുള്ള മുന്നോട്ടുപോക്കിലാണ് താരം. അഭിനയരംഗത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവും ഈയിടെ വാർത്തകളായിരുന്നു. മഴവിൽ മനോരമയിലെ

തുമ്പപ്പൂ എന്ന സീരിയലിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റിനു താഴെ വന്ന ഒരു നെഗറ്റീവ് കമന്റിന് താരം കൊടുത്ത ചുട്ട മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. താരത്തിന്റെ പൊടുന്നനെയുള്ള മറുപടി കണ്ട് അമ്പിളി ദേവിക്ക് കയ്യടിക്കുകയാണ് ആരാധകർ. ‘അടുത്ത കെട്ട്’ ഉടനെ ഉണ്ടോ’ എന്നാണ് അമ്പിളി പങ്കുവെച്ച ഒരു ഫോട്ടോക്ക് താഴെ ഒരാൾ കമ്മന്റ് ചെയ്തത്.

എന്നാൽ അതിന് താരം കൊടുത്ത മറുപടി ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’ എന്നാണ് . താരത്തിൻറെ പല ആരാധകരും ഇയാൾക്ക് മറുപടി കൊടുത്തിട്ടുണ്ട്. ‘വേറെ ഒന്നിനും പോയില്ലല്ലോ, കല്യാണമല്ലേ കഴിച്ചുള്ളൂ’ എന്നാണ് ഒരു ആരാധകന്റെ കമ്മന്റ്. താരങ്ങളുടെ ഫോട്ടോകൾക്ക് താഴെ വന്ന് നെഗറ്റീവ് കമന്റുകൾ നൽകുന്നത് ഇപ്പോൾ ഒരു പതിവാണ്. പല താരങ്ങളും ശക്തമായ മറുപടികൾ കൊടുത്താണ് ഇത്തരം സംഭവങ്ങളെ നേരിടാറുള്ളത്. അക്കൂട്ടത്തിൽ അമ്പിളി ദേവിയും ഇപ്പോൾ വേറിട്ട മറുപടിയിലൂടെ ശ്രദ്ധേയയാകുകയാണ്.

You might also like