ആലിസ് ഇൻ ട്രാപ്പ്! വെറൈറ്റി സേവ് ദ ഡേറ്റുമായി സീരിയൽതാരം ആലീസും സിജിനും! വീഡിയോ പൊളിച്ചെന്ന് ആരാധകർ!…

മലയാളം സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആലിസ് ക്രിസ്റ്റി ഗോമസ്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ നിരവധി സീരിയലുകളുടെ ഭാഗമായ ആലീസിന് ആരാധകർ ഏറെയാണ്. മിസ്സിസ് ഹിറ്റ്ലർ, തിങ്കൾ കലമാൻ എന്നീ സീരിയലുകളിൽ ആണ് നിലവിൽ ആലിസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലും ഏറെ സജീവമായ താരമാണ് ആലീസ്. താരത്തിന്റെ വിവാഹവാർത്തകൾ ആണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ആലിസ് ക്രിസ്റ്റി എന്നാൽ തൻറെ ഒഫീഷ്യൽ youtube ചാനലിലൂടെ താരം തന്നെയാണ് വിവാഹം കഴിക്കാൻ പോകുന്നതിനെക്കുറിച്ച് ആരാധകരെ അറിയിച്ചത്. തൻറെ ഭാവി വരനെയും ആലിസ് പരിചയപ്പെടുത്തിയിരുന്നു. പത്തനംതിട്ട സ്വദേശിയായ സജിൻ സാമുവലാണ് ആലീസിന്റെ വരൻ. ഇപ്പോഴിതാ സേവ്‌ ദ ഡേറ്റ് വീഡിയോയുമായി എത്തിയിരിക്കുകയാണ് ഇരുവരും. വളരെ വെറൈറ്റി ആയും എന്നാൽ ഏറെ

രസകരമായും ആണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. എനിക്ക് ഇപ്പോൾ കല്യാണം കഴിക്കേണ്ട എന്ന് പറഞ്ഞു വാശി പിടിച്ചിരിക്കുന്ന ആലീസിനെ നിർബന്ധിച്ചു കൊണ്ടുവന്ന് സജിൻ ഡേറ്റ് പറയുന്നതാണ് വീഡിയോയിൽ. ഇരുവരും തങ്ങളുടെ ഇൻസ്റ്റാ പേജുകളിൽ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നവംബർ 18നാണ് ഇരുവരുടേയും വിവാഹം. സീരിയൽ രംഗത്തെ സുഹൃത്തുക്കൾ അടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി

എത്തിയിരിക്കുന്നത്. ഒരു സുഹൃത്ത് വഴിയാണ് സജിന്റെ വിവാഹാലോചന ആലീസിനേ തേടിയെത്തിയത്. സജിന്റെ ഏതാനും ടിക്ടോക് വീഡിയോകളും ഫോട്ടോസും കണ്ടപ്പോൾ ആലിസിന് ഇഷ്ടപ്പെട്ടു. ആലീസിന്റെ ഫോട്ടോ കണ്ടപ്പോൾ സജിനും. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെ സുഹൃത്തുക്കളായ ഇരുവരും നേരിൽ കാണുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുക യും ആയിരുന്നു.

Rate this post
You might also like