യുവഛായാ​ഗ്രഹകൻ അജയ് ഡേവിഡിന്റെ വിവാഹത്തിന് സുരേഷ് ​ഗോപിയുടെ മാസ്സ് എൻട്രി; കലക്കിയെന്ന് ആരാധകർ

സിനിമാമേഖലയിലെ താരങ്ങളുടെ എല്ലാവരുടെയും വിവാഹം സൈബർ ഇടങ്ങളിൽ എന്നും വാർത്തകൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ മലയാള സിനിമ നിർമ്മാതാവായ ഡേവിഡ് കാഴ്ചപള്ളിയുടെ മകനും ഛായാഗ്രഹകനും ആയ അജയ് ഡേവിഡ് വിവാഹിതനായ വാർത്തയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. റിനീറ്റയാണ് ഡേവിഡിന്റെ വധു. സിനിമാമേഖലയിലെ പ്രശസ്തർ അടക്കം നിരവധിപേർ പങ്കെടുത്ത താരവിവാഹം

തന്നെയായിരുന്നു ഡേവിഡിന്റെയും റിനീറ്റയുടെയും. മരുഭൂമിയിലെ ആന, അടി കപ്യാരെ കൂട്ടമണി, വികടകുമാരൻ, പൊറിഞ്ചുമറിയംജോസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ ചായഗ്രഹകൻ ആണ് അജയ് ഡേവിഡ്. സുരേഷ് ഗോപി ഇപ്പോൾ അഭിനയിക്കുന്ന പപ്പൻ എന്ന ചിത്രത്തിൻറെ ഛായാഗ്രാഹകനും അജയ് ആണ്. കഴിഞ്ഞ മാസം ഒക്ടോബർ 30 ശനിയാഴ്ച ആയിരുന്നു ഡേവിഡിന്റെയും റിനീറ്റയുടെയും വിവാഹം നടന്നത്. തൃശ്ശൂർ ഫെറോന

പള്ളിയിൽ വച്ച് നടന്ന വിവാഹത്തിൽ തിരക്കിനിടയിൽ നിന്നും ഓടിയെത്തി സുരേഷ് ഗോപി തന്റെ താരസാന്നിധ്യം അറിയിച്ചിരുന്നു. 1981 മുതൽ സിനിമാ ലോകത്തു നിറഞ്ഞു നിൽക്കുന്ന ആളാണ് അജയുടെ പിതാവ് ഡേവിഡ് കാച്ചപ്പിള്ളി. നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വെള്ള വസ്ത്രധാരിയായി മാസ്കും അണിഞ്ഞെത്തിയ സുരേഷ് ഗോപിയുടെ മാസ് എൻട്രി ആണ് സൈബർ ലോകം ഏറ്റെടുത്തത്.

പ്രശസ്ത സംവിധായകൻ ജോഷി, മകൻ അഭിലാഷ് ജോഷി, സുരേഷ് ഗോപി, സുരേഷ് കുമാർ, എം രഞ്ജിത്ത്, ലിബർട്ടി ബഷീർ, രമേശ് കുമാർ, ആൽവിൻ ആൻറണി, ടിനിടോം, നന്ദു, നമിത പ്രമോദ്, ജുവൽ മേരി തുടങ്ങിയ സിനിമാലോകത്തുനിന്നും നിരവധി പേർ പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു ഇവരുടേത്. ഇപ്പോൾ ഡേവിഡിന്റെയും റിനീറ്റയുടെയും വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Rate this post
You might also like