എനിക്ക് ഏറ്റവും കൂടുതൽ കടപ്പാടുള്ളത് മമ്മൂക്കയോടാണ്…. എന്നെ ഇത്രയും നല്ല അവസ്ഥയിൽ കൊണ്ടെത്തിച്ചത്…തുറന്ന് പറഞ്ഞ് അജയ് വാസുദേവ്..

മമ്മൂട്ടിയെ നായകനാക്കി ചിത്രീകരിച്ച രാജാധിരാജ എന്ന ചിത്രത്തിലൂടെയായിരുന്നു അജയ് വാസുദേവ് എന്ന യുവ സ്വതന്ത്ര സംവിധായകൻ ജനിച്ചത്. കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പകലും പാതിരാവും. ചിത്രത്തിൽ രജിഷ വിജയൻ ആണ് നായികയായെത്തുന്നത്. ശ്രീ ഗോകുലം മൂവീസ് ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ പാക്കപ്പ് കഴിഞ്ഞദിവസമയിരുന്നു. പാക്കപ്പിനോടനുബന്ധിച്ച്

അജയ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ച ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മമ്മൂട്ടി ചുംബിക്കുന്ന ചിത്രത്തിനൊപ്പം ആണ് അജയ് തന്റെ കുറിപ്പ് അവതരിപ്പിച്ചിരുന്നത്. മെഗാ സ്റ്റാര്‍ മമ്മൂക്കയെ നായകനാക്കി രാജാധിരാജ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനാകാന്‍ ദൈവഭാഗ്യം എനിക്ക് ഉണ്ടായി. പിന്നീട് അദ്ദേഹത്തെ തന്നെ നായകനാക്കി മാസ്റ്റര്‍പീസും ഷൈലോക്കും സംവിധാനം ചെയ്യാനുള്ള

ഭാഗ്യം എനിക്ക് ഉണ്ടായി. ഇന്നലെ എന്റെ നാലാമത്തെ സിനിമയായ ‘പകലും പാതിരാവും’ പാക്കപ്പ് ആയി നില്‍ക്കുമ്പോള്‍ എനിക്ക് ഏറ്റവും കൂടുതൽ കടപ്പാട് മമ്മൂക്കയോട് തന്നെ ആണ്. ഉദയേട്ടന്‍, സിബി ചേട്ടന്‍, എന്റെ മമ്മൂക്ക എന്നിവരാണ് എന്നെ കൈ പിടിച്ചു കയറ്റിയതിനും കൂടെ നിര്‍ത്തിയതും. എന്റെ ശേഖരന്‍കുട്ടിയായത്തിനും, എഡ്‌വേര്‍ഡ് ലിവിങ്സ്റ്റണ്‍ ആയും, ബോസ്സ് ആയും പകര്‍ന്നാടിയതിനും എന്നാണ്അജയ് വാസുദേവ് തന്റെ സോഷ്യൽ മീഡിയ

പോസ്റ്റിൽ കുറിച്ചത്. മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ, മാസ്റ്റർ പീസ്, ഷൈലോക്ക് തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയത് അജയ് വാസുദേവ് ആണ്. തന്റെ നാലാമത്തെ ചിത്രമാണ് പകലും പാതിരാവും എന്നും അജയ് എടുത്തുപറഞ്ഞിട്ടുണ്ട്. ആദ്യം ചെയ്ത 3 പടങ്ങളും ഹിറ്റായ സാഹചര്യത്തിൽ പകലും പാതിരാവും ഹിറ്റ് ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. മനോജ് കെ. യു, സീത, തമിഴ് എന്നിവർക്കൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തിൽ ഗോകുലം ഗോപാലനും എത്തുന്നുണ്ട്.

You might also like