ജേക്കബിന്റെ സ്വർഗരാജ്യം എന്ന ഒറ്റ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഐമ റോസ് സെബാസ്റ്റ്യൻ. നിഷ്കളങ്ക ചിരിയും വലിയ കണ്ണടയൊക്കെയുമായി മലയാളികളുടെ മുന്നിലേക്കെത്തിയ താരം വെറും നാല് സിനിമകളിൽ മാത്രമാണ് അഭിമനയിച്ചിട്ടുള്ളത്. ജേക്കബിന്റെ സ്വർഗരാജ്യത്തിനു ശേഷം മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായും ഐമ എത്തിയിരുന്നു. വിവാഹത്തോടെ സിനിമയിൽ
നിന്ന് താരം ഇടവേള എടുത്തിരുന്നങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം നാലരലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട് താരത്തിന്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഐമയ്ക്കൊപ്പം ഇരട്ട സഹോദരിയായ ഐെനയും ഒന്നിച്ചാണ് സിനിമ ലോകത്ത് അരങ്ങേറിയിരുന്നത്. കാഴ്ച്ചയിലും ഒരു പോലെ ഇരിക്കുന്ന ഇരുവരും
തങ്ങളുടെ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരമായി പങ്കുവെയ്ക്കുന്നതിൽ പിന്നിലല്ല. നർത്തകരായ ഇരുവരും നൃത്തത്തിലൂടെയായിരുന്നു തുടങ്ങിയത്. എന്നാൽ പിന്നീട് ഐെന സിനിമയിൽ നിന്ന് നൃത്തലോകത്തെക്ക് മാറുകയായിരുന്നു. ഇൻസ്റ്റയിൽ ഏറെ സജീവമാണ് ഐമയും ഐെനയും. ഇടയ്ക്കിടയ്ക്ക് ഇൻസ്റ്റ റീൽസും പുത്തൻ ചിത്രങ്ങളുമൊക്കെയായി താര സഹോദരിമാർ എത്താറുണ്ട്. അത്തരത്തിൽ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഇൻസ്റ്റ
റീൽസാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഐമയ്ക്ക് ഒപ്പം ഇരട്ട സഹോദരിയായ ഐെനയും വീഡിയോയിലുണ്ട്. ഇൻസ്റ്റഗ്രാം റീൽസിൽ വെെറലായ നാച്ചി നാച്ചി യേനോ യേ നാച്ചി യേനോ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവെച്ചിരിക്കുന്നത്. ഇരട്ട സഹോദരി ചലഞ്ച് എന്ന അടികുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ വെെറലായി കഴിഞ്ഞു. അധികം സിനിമകളിലൊന്നുമില്ലങ്കിലും ചെയ്ത സിനിമകളിലൊക്കെയും ആരാധക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിരുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ഉടമയായ സോഫിയ പോളിന്റെ മകൻ കെവിൻ പോളാണ് ഐമയുടെ ഭർത്താവ്.