അന്ന് മമ്മുട്ടിയുടെ നായിക, ഇന്ന് ദുൽഖറിന്റെയും.. അതിഥി റാവുവിന് ലഭിച്ച അപൂർവ അവസരം.!!

ദുൽഖർ സൽമാൻറെ ഏറ്റവും പുതിയ ചിത്രമാണ് ഹേയ് സിനാമിക. ‘ഹേയ് സിനാമിക” ഒരു റൊമാന്റിക് എന്റർടെയ്നർ എന്ന ലേബലിൽ ആണ് തീയേറ്ററുകളിൽ എത്തുന്നത് . പ്രശസ്ത കൊറിയോഗ്രഫറായ ബൃന്ദ മാസ്റ്റര്‍ തന്നെയാണ് ഈ സിനിമയുടെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഈ സിനിമയുടെ കഥ മദൻ കർക്കിയുടേതാണ്. അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് നായികമാര്‍ ആയി എത്തുന്നത്.

ചിത്രത്തിലെ നായികമാരിൽ ഒരാളായ അതിഥി റാവുവിനെ കുറിച്ചുള്ള കൗതുകകരമായ ചർച്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. മലയാളത്തിൽ പതിനാറ് വർഷങ്ങൾക്ക് മുൻപ് മമ്മുട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് അതിഥി റാവു. 2006 ൽ പുറത്തിറങ്ങിയ പ്രജാപതി എന്ന ചിത്രത്തിൽ മമ്മുട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച അഥിതി പതിനാറ് വർഷങ്ങൾക്കു ശേഷം

മമ്മുട്ടിയുടെ മകൻ ദുൽഖറിന്റെ കൂടെ ഹേയ് സിനാമിക എന്ന ചിത്രത്തിൽ നായികയായി എത്തിയിരിക്കുകയാണ്. ആർക്കും ലഭിക്കാത്ത അപൂർവ അവസരം ആണ് അതിഥിക്ക് ലഭിച്ചിരിക്കുന്നത്. 2006 ൽ പുറത്തിറങ്ങിയ പ്രജാപതിയിലൂടെയാണ് താരം സിനിമയിൽ സജീവമായത്. പ്രജാപതിക്ക് മുൻപ് ശൃങ്കാരം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു എങ്കിലും 2007 ൽ ആണ് ചിത്രം റിലീസ് ചെയ്തത്.

പിന്നീട് ബോളിവുഡിലും താരം സജീവമായി. പ്രജാപതിക്ക് ശേഷം അഥിതി മലയാളം സിനിമയിൽ എത്തിയത് 2020 ൽ റിലീസ് ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ്. മലയാളത്തിൽ ഇതിനു മുൻപ് അച്ഛനും മകനുമൊപ്പം അഭിനയിക്കുവാൻ അവസരം ലഭിച്ച മറ്റൊരു താരം അംബിക ആയിരുന്ന എന്നാണ് പ്രേക്ഷകപക്ഷം. പ്രേം നസീറിന്റെയും മകൻ ഷാനവാസിന്റെയും കൂടെ അംബിക അഭിനയിട്ടുണ്ട്.

You might also like