നടി മൈഥിലി വിവാഹിതയായി.. വരൻ ആരാണെന്ന് അറിയേണ്ടേ.!! ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും 🤩🔥 [വീഡിയോ]

മലയാളികളുടെ പ്രിയ നടി മൈഥിലി വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഇന്ന് (വ്യാഴാഴ്ച്ച) കാലത്തായിരുന്നു വിവാഹം. ആർക്കിടെക്റ്റായ സമ്പത്താണ് വരൻ. നടി സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതുക്കൊണ്ട് തന്നെ വിവാഹവുമായി ബന്ധപ്പെട്ട സൂചനകൾ ഒന്നും തന്നെ നേരത്തെ ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ നടിയുടെ വിവാഹ വാർത്ത മലയാള സിനിമ പ്രേക്ഷകരിൽ ആശ്ചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

വിവാഹ ചടങ്ങുകൾക്ക് ശേഷം ബന്ധുമിത്രാതികൾക്കൊപ്പം മൈഥിലിയും വരൻ സമ്പത്തും കൊച്ചിയിലേക്ക് തിരിക്കും. ഇന്ന് വൈകിട്ട് കൊച്ചിയിൽ സിനിമാസുഹൃത്തുക്കൾക്കായി റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്. നടിയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും, പ്രശസ്ത മേക്കപ്പ് ആർടിസ്റ്റായ ഉണ്ണി അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. 2009-ൽ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ ‘പാലേരി മാണിക്ക്യം : ഒരു പാതിരാകൊലപാതകത്തിന്റെ കഥ’

എന്ന ചിത്രത്തിലൂടെ സംവിധായകൻ രഞ്ജിത്ത് ആണ് മൈഥിലിയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്. ചിത്രത്തിൽ ‘മാണിക്യം’ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടി, ആ ഒരു കഥാപാത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റെ വരവറിയിച്ചു.തുടർന്ന്, ‘ചട്ടമ്പിനാട്’, ‘നല്ലവൻ’, ‘മാറ്റിനി’, ‘സാൾട്ട് N പെപ്പർ’, ‘മായാമോഹിനി’, ‘വില്ലാളി വീരൻ’ തുടങ്ങിയ ഒരുപിടി ചിത്രങ്ങളിലൂടെ മൈഥിലി മലയാള സിനിമയിൽ നിറഞ്ഞുനിന്നു.

നടി ഏറ്റവും ഒടുവിൽ ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് നാദിർഷ സംവിധാനം ചെയ്ത ‘മേരാ നാം ഷാജി’ എന്ന ചിത്രത്തിലൂടെയാണ്. തുടർന്ന്, 2 വർഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത് നിൽക്കുന്ന നടി, ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗ്രേസ് ആന്റണി എന്നിവരെ അണിനിരണത്തി അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ‘ചട്ടമ്പി’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്.

You might also like