ആറ്റുകാൽ പൊങ്കാലയ്ക്ക് പതിവ് മുടക്കാതെ നടി ചിപ്പി.. വീട്ടുമുറ്റത്ത് പൊങ്കാല ഇട്ടു താരം.!!

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ചിപ്പി. 1992-ൽ പുറത്തിറങ്ങിയ തലസ്ഥാനം ആണ് ആദ്യ ചിത്രം. പിന്നീട് സോപാനം, പാഥേയം, സി ഐ ഡി ഉണ്ണികൃഷ്ണൻ, സ്ഫടികം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി മലയാള ചിത്രങ്ങളിൽ സഹ നടിയായി തിളങ്ങിയ ചിപ്പി ഇപ്പോൾ മിനി സ്ക്രീനിലാണ് സജീവമായി നിൽക്കുന്നത്. ഇപ്പോഴിതാ ആറ്റുകാൽ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് നടി ചിപ്പി.

സ്ത്രീകളുടെ ശബരിമല എന്ന് കരുതപ്പെടുന്ന ആറ്റുകാൽ അമ്പലത്തിൽ പൊങ്കാല ദിനമാണ് ഇന്ന്. കഴിഞ്ഞ തവണത്തെ പോലെ കൊവിഡ് പശ്ചാത്തലത്തിൽ ഇക്കുറിയും പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായിരിക്കും. ഭക്തര്‍ സ്വന്തം വീടുകളിൽ ആകും പൊങ്കാലയര്‍പ്പിക്കുക. അതായത് ക്ഷേത്രത്തില്‍ പൊങ്കാല നടക്കുന്ന സമയത്ത്, പതിവുരീതിയില്‍ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം. ഈ നിയന്ത്രണങ്ങൾ കാരണം വീട്ടിലാണ് ഇത്തവണയും ചിപ്പി പൊങ്കാലയിടുന്നത്.

ക്ഷേത്രപരിസരത്ത് പൊങ്കാലയിടുന്നതിന്റെ ഭക്തിസാന്ദ്രനിമിഷങ്ങൾ ഇത്തവണയും ഇല്ലാത്തതിനാൽ സങ്കടമുണ്ടെന്ന് ചിപ്പി പറഞ്ഞു. നിയന്ത്രണങ്ങൾ എല്ലാം തീർന്ന് അടുത്ത വർഷമെങ്കിലും ക്ഷേത്രാങ്കണത്തിൽ പൊങ്കാലയർപ്പിക്കാനാകുമെന്ന പ്രതീക്ഷയും ചിപ്പി പങ്കുവെച്ചു. ഇരുപത് വർഷത്തിൽ കൂടുതലായി അമ്മയുടെ മുൻപിൽ പൊങ്കാല ഇടുന്നു. അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാൽ അമ്മയോടെന്നും, അടുത്ത വർഷം എങ്കിലും ക്ഷേത്രത്തിനു

മുന്നിൽ പൊങ്കാല ഇടാൻ കഴിയും എന്നാണ് വിശ്വാസമെന്നും ചിപ്പി പറഞ്ഞു. അമ്മയോട് ഒപ്പം ആണ് ചിപ്പി വീട്ടിൽ പൊങ്കാല ഇട്ടത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളു. 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കുകയായിരുന്നു.

You might also like