പായ്ക്കറ്റില്‍ കിട്ടുന്ന കറിമസാലപ്പൊടികളില് നിലവാരമുള്ളവയും അല്ലാത്തവയും ധാരാളമുണ്ട്. എല്ലാം മായം ചേർന്നാണ് അവസാനം നമ്മടെ കൈകളിൽ എത്തിച്ചേരുന്നത്. നമ്മൾ കറികളിൽ ചേർക്കുന്ന മസാലക്കൂട്ടുകളിൽ വരെ നിറയെ മായം തന്നെ ആയിരിക്കും. മായമില്ലാത്ത ശുദ്ധമായ മസാലപ്പൊടികള്‍ നമുക്കു വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ, അതിനുള്ള മനസ്സുണ്ടെങ്കില്‍…
ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ കറിമസാലപ്പൊടികള്‍ നൂറുശതമാനം സുരക്ഷിതമാണെന്ന് പറയാന്‍ കഴിയുകയില്ല. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, അച്ചാര്‍പൊടി, ചിക്കന്‍മസാലപ്പൊടി, സാമ്പാര്‍പൊടി, മീന്മസാലപൊടി എന്നിവയെല്ലാം ഈ ഇനത്തില്‍ വരുന്നു. മുളകുപൊടിക്ക് ചുവന്ന നിറം ലഭിക്കുവാന്‍ സുഡാന് റെഡ് എന്ന മാരകവിഷമുള്ള ചായം ചേര്‍ക്കുന്നു. കൂടാതെ നിറം ചേര്‍ത്ത അറക്കപ്പൊടി, ഓട്, ഇഷ്ടിക എന്നിവയുടെ പൊടി, ചുവന്ന മുളകിന്റെ അരി (കുരു) അമിതമായി ചേര്‍ക്കുന്നു.
ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് മയമില്ലാതെ ശുദ്ധമായ അച്ചാർപൊടി തയ്യാറാക്കുന്ന വിധമാണ്. ഭക്ഷണത്തിനൊപ്പം അല്പം അച്ചാര്‍ തൊട്ടു നക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. ഉപ്പും എരിവുമെല്ലാം അച്ചാറിനെ രുചിയില്‍ കേമനാക്കുകയും ചെയ്യും. രുചിയിൽ കേമനായി തന്നെ നില്ക്കാൻ ഈ അച്ചാർപൊടി വീട്ടിൽ ഉണ്ടാക്കി വെക്കൂ.. ആവശ്യാനുസരണം ഉപയോഗിക്കാം
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.