മിനിസ്‌ക്രീനില്‍ ഒരു താരവിവാഹം കൂടി; മിന്നുകെട്ടിനൊരുങ്ങി അഭിയും ദീപക്കും

‘തിരുമണ’ത്തിലെ നവീനെ ഓര്‍മയില്ലേ? ‘കണ്‍മണി’യിലെ സ്‌നേഹയെയും.ദീപക് കുമാറും അഭി നവ്യയുമാണ് ഈ കഥാപാത്രങ്ങളെ ജനപ്രിയമാക്കിയത്. യുവാക്കള്‍ക്ക് ഏറെ പ്രിയങ്കരരാണ് മിനിസ്‌ക്രീനിലെ ഈ താരങ്ങള്‍.ഇപ്പോഴിതാ ജീവിതത്തില്‍ ഒരുമിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും..

കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ വീഡിയോയും ആരാധകര്‍
ഏറ്റെടുത്തു കഴിഞ്ഞു. തമിഴ് പരമ്പരകളിലാണ് ഇരുവരും കൂടുതലായി അഭിനയിച്ചതെങ്കിലും മലയാളികളായ ആരാധകരും നിരവധിയാണ്.റെയ്‌സ റേ,ശ്വേത സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ അടക്കം നിരവധി പ്രമുഖരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.

താരങ്ങള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിവാഹ നിശ്ചയ വീഡിയോകളും ഫോട്ടോകളും പങ്കുവച്ചത്. ക്രീം നിറത്തിലുള്ള പട്ടുസാരിയില്‍ അതീവ സുന്ദരിയായാണ് അഭി നവ്യ എത്തിയത്. മെറൂണ്‍ നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു ദീപക്കിന്റെ വേഷം.ഈ വര്‍ഷം ജൂണ്‍ ഒന്നിനാണ് അബി നവ്യയും ദീപകും തങ്ങളുടെ ഡേറ്റിങിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. ”ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷം.എന്റെ അവസാന ശ്വാസം വരെ നിന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയുംചെയ്യും” വീഡിയോ പങ്കുവച്ചുകൊണ്ട് അഭിനവ്യ കുറിച്ചു.

സ്‌നേഹവും സന്തോഷവും കൊണ്ട് വിറച്ചു പോയ നിമിഷം എന്നാണ് ദീപക് എഴുതിയത്. എന്നാല്‍ എന്നാണ് വിവാഹം എന്ന് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ചിത്തിരം പേശൂതാടി പരമ്പരയിലല്‍ കായലിന്റെ വേഷമാണ് അബി നവ്യയുടേത്. കണ്‍മണി എന്ന സീരിയില്‍ സ്‌നേഹയും പ്രിയമന്‍വാളില്‍ ്‌സ്വാതി ദിലീപനും ശിവ മനസുല ശക്തിയില്‍ സത്യ എന്ന പെണ്‍കുട്ടിയായും അവര്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയിട്ടുണ്ട്.ദീപക് എന്‍ഡ്രെന്‍ഡ്രം പുന്നഗൈ എന്ന പരമ്പരയില്‍ സിദ്ധാര്‍ഥ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ദീപകിന്റെ ആദ്യ പരമ്പര തിരുമണത്തിലെ നവീന്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രശസ്തി നേടിയത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cine Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like