‘ജോസഫ്’ നായിക ആത്മീയയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി താരങ്ങൾ വീഡിയോ കാണാം

ജോസഫ് സിനിമയിലൂടെ തിളങ്ങിയ നായികയാണ് ആത്മീയ രാജൻ. ആത്മീയ രാജന്റെ വിവാഹ റിസപ്ഷൻ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രെദ്ധ നേടുകയാണ്. മറൈന്‍ എഞ്ചിനീയറായ സനൂപ് ആണ് ആത്മീയയുടെ വരൻ. കണ്ണൂരിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് റിസപ്ഷൻ നടന്നത്. ചടങ്ങിൽ നടി തൻവി റാം, അപർണ ദാസ്, ദീപക് പറമ്പോൽ, സന്തോഷ് കീഴാറ്റൂർ എന്നിവർ പങ്കെടുത്തു.

തമിഴിലൂടെയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ആത്മീയയുടെ സിനിമാ അരങ്ങേറ്റം. അമീബയാണ് ആത്മീയയുടെ ആദ്യ മലയാള ചിത്രം. ജോസഫിലെ നായികാ വേഷമാണ് ആത്മീയയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത്. തുടര്‍ന്ന് ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ മാര്‍കോണി മത്തായി എന്ന ചിത്രത്തിലും ആത്മീയ നായികയായി എത്തി.

പേസ്റ്റൽ പിങ്ക് ടോണിലുള്ള ലോങ് ലെഹങ്കയായിരുന്നു റിസപ്ഷന് ആത്മീയയുടെ വേഷം. വിവാഹ റിസപ്ഷൻ ചടങ്ങിൽ തിളങ്ങി തൻവിയും അപർണയും.. ഇരുവരും റെഡ് സാരിയുടുത്താണ് വന്നിരുന്നത്.

You might also like