ചൂട് സമയത്ത് കുടിക്കാൻ പറ്റിയ ഇതിലും നല്ലൊരു വെള്ളം വേറെയില്ല.!! | Easy Welcome Drinks Recipe
Easy Welcome Drinks Recipe:ചൂടുകാലമായാൽ എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത അവസ്ഥ വരാറുണ്ട്. അതുകൊണ്ടു തന്നെ സാധാരണ കുടിക്കുന്ന വെള്ളത്തിന് പുറമേ പല രീതിയിലുള്ള ജ്യൂസുകളും മറ്റും ഉണ്ടാക്കി കുടിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. അത്തരത്തിൽ പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു ഡ്രിങ്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു ഡ്രിങ്ക് തയ്യാറാക്കാനായി ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള മാതളം
എടുത്ത് തോലെല്ലാം കളഞ്ഞ് അതിന്റെ കാമ്പ് പുറത്തെടുത്ത് വയ്ക്കുക. ശേഷം അത് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഒരു അരിപ്പ ഉപയോഗിച്ച് സത്ത് മാത്രമായി ഒരു പാത്രത്തിലേക്ക് അരിച്ച് എടുക്കണം. ശേഷം ഡ്രിങ്കിലേക്ക് ചേർത്തു കൊടുക്കേണ്ട കസ്കസ് കുറച്ചുനേരം വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അതിനുശേഷം കുലുക്കി എടുക്കാൻ പാകത്തിൽ ഒരു പാത്രം എടുത്ത് അതിലേക്ക് അരിച്ചുവെച്ച ജ്യൂസിൽ നിന്ന് പകുതിയും, ഒരു നാരങ്ങ പകുതി മുറിച്ചതിന്റെ നീരും, പച്ചമുളക് കീറിയതും,
കസ്കസും മധുരത്തിന്റെ അളവിനനുസരിച്ച് നന്നാരി സിറപ്പും ഒഴിച്ച് കൊടുക്കാം. അതിലേക്ക് തണുപ്പിന് ആവശ്യമായ ഐസ്ക്യൂബ് കൂടി ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം ഇത് നല്ലതുപോലെ കുലുക്കി ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് തണുപ്പോട് കൂടി സെർവ് ചെയ്യാം. ഈയൊരു ഡ്രിങ്ക് തന്നെ മറ്റൊരു രീതിയിൽ കൂടി തയ്യാറാക്കാവുന്നതാണ്. അതിനായി നന്നാരി സർബത്തിന് പകരം റോസ് സിറപ്പ്ഉപയോഗപ്പെടുത്താവുന്നതാണ്.
അതുപോലെ മറ്റ് ചേരുവകൾ ചേർത്തു കൊടുക്കുന്നതിനോടൊപ്പം ഒരു പഴുത്ത നാരങ്ങയുടെ പീസ് കൂടി നേരിട്ട് ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നേരത്തെ ചെയ്തതു പോലെ നല്ലതുപോലെ കുലുക്കി ഐസ് ക്യൂബിട്ട് സെർവ് ചെയ്യാവുന്നതാണ്. വേനൽക്കാലത്ത് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ഡ്രിങ്ക് തന്നെയായിരിക്കും ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.