എത്ര കിലോ മത്തിയും വെറും 2 മിനിറ്റിൽ ഈസിയായി വൃത്തിയാക്കാം ഈ ഒരു സൂത്രം മാത്രം മതി.! | Fish Cleaning Tips Viral
Fish Cleaning Tips Viral : വീട്ടമ്മമാരുടെ ജോലിഭാരം എന്ന് പറയുമ്പോൾ പലർക്കും പരിഹാസമാണ്. വീട്ടമ്മമാർക്ക് മാസം നിശ്ചിത തുക ശമ്പളം ആയിട്ട് കൊടുക്കണം എന്ന ബില്ലിനെ പറ്റി ഒക്കെ കേട്ടപ്പോൾ മിക്ക വീട്ടിലെയും പുരുഷന്മാർ ചിരിച്ച് തള്ളി കളയുകയാണ് ഉണ്ടായത്. എന്നാൽ അവർ കരുതുന്നത് പോലെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതും തുണി അലക്കുന്നതും വീട് അടിച്ച് വാരി വൃത്തിയാക്കുന്നതും മാത്രമല്ല ഒരു വീട്ടിലെ പണി.അത് മനസിലാക്കണം
എങ്കിൽ രണ്ട് ദിവസമെങ്കിലും അവർ വീട്ടിൽ ഇല്ലാതെ ഇരിക്കണം. ചെറിയ ചെറിയ പണികൾ ചെയ്ത് ചെയ്ത് സമയം പോവുമ്പോൾ മാത്രമേ ആ ബുദ്ധിമുട്ട് എല്ലാവർക്കും മനസിലാവുകയുള്ളൂ. എന്നാൽ വീട്ടമ്മമാരുടെ ജോലി ഭാരം കുറയ്ക്കാനുള്ള ചില പൊടിക്കൈകളാണ് താഴെ കാണുന്ന വീഡിയോയിൽ ഉള്ളത്.നമ്മുടെ നാട്ടിൽ മിക്കവരും മീൻ കറിയുടെ ഒപ്പം ചോറുണ്ട് ശീലിച്ചവർ ആണ്. എന്നാൽ മിക്ക വീട്ടമ്മമാരുടെയും സമയം പോവുന്നത്
മീൻ വൃത്തിയാക്കാൻ ആണ്. എന്നാൽ എത്ര കിലോ മത്തി ഉണ്ടെങ്കിലും വെറും രണ്ട് മിനിറ്റിൽ ഈസിയായി വൃത്തിയാക്കുന്ന രീതിയാണ് വീഡിയോയിൽ കാണിക്കുന്നത്. പാത്രം കഴുകുന്ന സ്റ്റീൽ സ്ക്രബ്ബർ ഉണ്ടാക്കുന്നതാണ് ആദ്യത്തെ രീതി. ബാക്കി ഭാഗം കത്രിക ഉപയോഗിച്ച് മുറിച്ചു മാറ്റാം.
അതു പോലെ മുടി ചീകാൻ ഉപയോഗിക്കുന്നത് പോലത്തെ ഒരു ചീർപ്പ് വാങ്ങിയിട്ട് അത് ഉപയോഗിച്ചും മീനിന്റെ ചെതുമ്പൽ കളയാം.അത് പോലെ തന്നെ റൈസ് കുക്കറിൽ വയ്ക്കുന്ന ചോറിന് ഉണ്ടാവുന്ന നാറ്റം മാറാനും പ്ലാസ്റ്റിക് കവറിൽ ബാക്കി വരുന്ന സാധനങ്ങൾ കാറ്റു കയറാതെ സൂക്ഷിക്കാനുള്ള രീതിയും എല്ലാം ഇതിൽ കാണിക്കുന്നുണ്ട്.