നാരങ്ങാ അച്ചാർ ഇനി ഒട്ടു കൈപ്പില്ലാതെ ഉണ്ടാക്കി നോക്കു; ഈ അച്ചാർ ഒന്നുമതി ചോറുണ്ണാൻ.!! | Naranga Achar Tasty Recipe
Naranga Achar Tasty Recipe : എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒന്നാണ് നാരങ്ങാ അച്ചാർ. ഒരു കഞ്ഞി കുടിക്കാൻ ഈ അച്ചാർ ഉണ്ടെങ്കിൽ പിന്നെ വേറെ ഒന്നിന്റെയും ആവശ്യമില്ല. എന്നാൽ പലപ്പോഴും നാരങ്ങാ അച്ചാർ ഇടുമ്പോൾ ഉള്ള ഒരു പ്രശ്നം അതിന്റെ കയ്പ്പ് ആണ്. കയ്പ്പില്ലാത്ത നാരങ്ങാ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് താഴെ കാണുന്ന വീഡിയോയിൽ കാണിക്കുന്നത്.രണ്ടു മൂന്നു വർഷം വരെ
സൂക്ഷിക്കാൻ കഴിയുന്ന ഈ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ?അതിനായി ഒരു കിലോ ചെറു നാരങ്ങാ, മുക്കാൽ കപ്പ് ഉണക്കമുന്തിരി, കാൽ കിലോ ഈന്തപ്പഴം, കുറച്ചു വെളുത്തുള്ളി, ഒരു വലിയ കഷ്ണം ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയാണ് എടുക്കേണ്ടത്. ആദ്യം തന്നെ ചെറുനാരങ്ങ ആവി കയറ്റണം. ഇങ്ങനെ ആവി കയറ്റിയ ചെറുനാരങ്ങ അതിന് ശേഷം നാലായി കീറി രണ്ടു ദിവസം ഉപ്പ് പുരട്ടി വയ്ക്കുക.ആദ്യം
ഒരു മൺചട്ടിയിൽ നല്ലെണ്ണ ചേർക്കണം. ഈ എണ്ണ ചൂടാവുമ്പോൾ കടുക് പൊട്ടിക്കണം. ഈന്തപ്പഴം, കറുത്ത മുന്തിരി എന്നിവ കഴുകി ചേർക്കണം. ഇതിലേക്ക് ഇഞ്ചിയുംവെളുത്തുള്ളിയും ചതച്ചു ചേർക്കണം. ഒപ്പം പച്ചമുളകും കറിവേപ്പിലയും. ഇത് നന്നായി വഴറ്റി എടുക്കണം. ഇതിലേക്ക് ഉലുവ വറുത്തു പൊടിച്ചതും മുളകു പൊടിയും കായപ്പൊടിയും ചേർത്ത് വഴറ്റിയതിനു ശേഷം ഉപ്പിട്ട് വച്ചിരിക്കുന്ന നാരങ്ങ ചേർക്കണം. ഇതിലേക്ക് കുറച്ചധികം
പഞ്ചസാരയും വിനാഗിരിയും ചേർത്ത് നല്ലത് പോലെ യോജിപ്പിച്ചതിന് ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഇതു നല്ലത് പോലെ തണുത്ത് കഴിഞ്ഞാൽ ഏതെങ്കിലും വൃത്തിയുള്ള കുപ്പിയിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. ഒരുപാട് നാൾ പുറത്തു തന്നെ വയ്ക്കാവുന്ന രുചികരമായ ഈ അച്ചാർ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളും അളവുകളും വീഡിയോയിൽ പറയുന്നുണ്ട്.