ഉള്ളിലേഹ്യം എളുപ്പം ഉണ്ടാക്കാം.!! കഫക്കെട്ട്, ചുമ, ക്ഷീണം എന്നിവ പെട്ടെന്ന് മാറാൻ ഇത് ഒരു സ്പൂൺ മാത്രം മതി..കേടുകൂടാതെ സൂക്ഷിക്കാൻ കിടിലൻ ടിപ്പ്.!!

വീട്ടിൽ ഉണ്ടാവാറുള്ള കുറച്ചു വസ്തുക്കൾ വെച്ച് ഒരു ലേഹ്യം ഉണ്ടാക്കാം. ഇത് കഴിച്ചാൽ രക്ത കുറവും ക്ഷീണവുമെല്ലാം മാറിക്കിട്ടും.ചുവന്നുള്ളി ചെറുതാണെങ്കിലും അതിന്റെ ഔഷധമൂല്യങ്ങൾ ഏറെയാണ്. ക്ഷീണമകറ്റാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അനീമിയക്ക് പരിഹാരമേകാനും ചുവന്നുള്ളിക്ക് കഴിയും. ചുവന്നുള്ളിയെ പോലെതന്നെ ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ളവയാണ് അയമോദകവും

നല്ലജീരകവും. ഇവയെല്ലാം ചേർത്ത് ഒരു ലേഹ്യം ഉണ്ടാക്കിയാൽ അതിന്റെ ഗുണവിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. അങ്ങനെ ഒരു ലേഹ്യത്തിന്റെ കൂട്ടാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത് അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാവുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അയമോദകവും നല്ലജീരകവും 3 ഏലക്കയും ഇട്ട് നന്നായി വറുത്ത് മാറ്റി വെക്കുക. ആ പാത്രത്തിൽ തന്നെ 2 ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ഒരു

കപ്പ് ചുവന്നുള്ളി ഇട്ട് വാട്ടുക. ചുവന്നുള്ളി നിറം മാറി വരുന്ന സമയം ഒരു കപ്പ് വെള്ളം ചേർത്ത് അടച്ചുവെച്ചു വേവിച്ചു മാറ്റി വെക്കുക. ഇനി ശർക്കരപ്പാനി ഉണ്ടാക്കി അരിച്ചെടുത്തു തണുപ്പിക്കുക. നേരത്തെ വറുത്തു മാറ്റി വെച്ചവയും ഉള്ളിയും മിക്സിയിൽ ഇട്ട് അടിച്ചെടുക്കണം. ഏലക്കയുടെ കുരു മാത്രം ചേർത്താൽ മതി. അടുപ്പത്ത് ഉരുളി വച്ച് ചൂടാവുമ്പോൾ ശർക്കരപ്പാനി ഒഴിച്ച് നേരത്തെ മിക്സിയിൽ അടിച്ച ഉള്ളിയുടെ മിശ്രിതം

ചേർക്കുക. ഇളക്കികൊണ്ടേയിരിക്കുവാൻ ശ്രദ്ധിക്കുക. കുറച്ച് സമയം കഴിയുമ്പോൾ നമ്മുടെ ലേഹ്യം കുറുകി വരാൻ തുടങ്ങും. ലേഹ്യം നിറം മാറുകയും ഉരുളിയിൽ നിന്ന് വിട്ട് വരികയും ചെയ്യുമ്പോൾ അടുപ്പിൽ നിന്ന് ഇറക്കി വെക്കാം. തണുക്കുമ്പോൾ വായു കടക്കാത്ത ചില്ലു പാത്രത്തിൽ ഇട്ട് സൂക്ഷിച്ചു വെക്കാം. ഇങ്ങനെ സൂക്ഷിച്ചാൽ പെട്ടെന്ന് കേട് വരികയും ഇല്ല. credit : Tips Of Idukki

You might also like