ഇറച്ചി വാങ്ങുന്നവരാണോ നിങ്ങൾ? കാണാതെ പോവല്ലേ ഈ ടിപ്സ്… ഇറച്ചി ഉപയോഗിക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടും | 7 Useful Meat tips

Whatsapp Stebin

7 Useful Meat tips : പലപ്പോഴും ഒരു വീട്ടിലേക്ക് ഒരാഴ്ചത്തേക്ക് ആവശ്യമായ ഇറച്ചി ഒക്കെ ഒന്നിച്ച് വാങ്ങുകയാണ് പതിവ്. അതും ജോലിക്ക് പോവുന്ന വീട്ടമ്മമാർ ഉള്ള വീട്ടിൽ പറയുകയേ വേണ്ട. അവർക്ക് ഞായറാഴ്ച മാത്രമേ ഇങ്ങനത്തെ പണികൾ ചെയ്യാൻ ഒക്കെ സമയം ഉണ്ടാവുകയുള്ളൂ. അങ്ങനെ ഉള്ളവർക്ക് വേണ്ടി ഉള്ളതാണ് ഇതോടൊപ്പം കാണുന്ന വീഡിയോ. അങ്ങനെ വാങ്ങുന്നവർ മീൻ, ഇറച്ചി എന്നിവയെ ഒരു പാത്രത്തിൽ വെള്ളം നിറച്ചു അതിൽ ഇട്ടു വച്ചാൽ നമ്മൾ പുറത്ത് എടുക്കുമ്പോൾ ഫ്രഷ് ആയി തന്നെ ഇരിക്കും.

ഇങ്ങനെ വാങ്ങുന്ന ഇറച്ചി ഒക്കെ രണ്ടായിട്ട് ആണ് തിരിച്ചു വയ്ക്കുന്നതെങ്കിലും ഒരേ കവറിൽ എങ്ങനെയാണ് വയ്ക്കേണ്ടത് എന്നും എങ്ങനെയാണോ കെട്ടേണ്ടത് എന്നും വിഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ഇത് എടുക്കുന്ന സമയത്ത് ആ ഭാഗത്തെ കവർ മാത്രം പൊട്ടിച്ചു എടുത്താൽ മതിയാവും.

ഫ്രീസറിൽ വച്ച ഇറച്ചി എടുക്കുമ്പോൾ നല്ലത് പോലെ ഉറഞ്ഞിട്ടുണ്ടാവും. ഇത് വളരെ എളുപ്പം എടുക്കാനായിട്ട് ഒരു വലിയ പാത്രം എടുക്കണം. ഇതിലേക്ക് കുറച്ച് ഉപ്പ് ഇടണം. അതിന് ശേഷം നല്ലത് പോലെ വെള്ളം ഒഴിച്ചു വയ്ക്കണം. ഇങ്ങനെ ചെയ്‌താൽ വളരെ എളുപ്പം തന്നെ കട്ട ഉരുകി ഇറച്ചി കഷ്ണങ്ങൾ വേർപെടുത്തി എടുക്കാൻ സാധിക്കും.

ഇറച്ചി കഴുകുന്ന വെള്ളം കറിവേപ്പിലയോ മറ്റു ചെടികൾക്കോ ഒഴിച്ച് കൊടുക്കുന്നതും ചെടികൾ വളരാൻ നല്ലതാണ്. റോസാ ചെടി പൂവിടാൻ സഹായിക്കുന്ന അടിപൊളി വളം കൂടിയാണ് ഇത്.ഇങ്ങനെ ഇറച്ചി കഴുകുമ്പോഴും ഫ്രിഡ്ജിൽ വയ്ക്കുമ്പോഴും ചെയ്യാവുന്ന നല്ല അടിപൊളി ടിപ്സ് ആണ് വീഡിയോയിൽ കാണിക്കുന്നത്. വിശദമായി മനസിലാക്കാനായി ഇതോടൊപ്പം ഉളള വീഡിയോ മുഴുവനായും തന്നെ കാണുമല്ലോ.

You might also like